കോഴിക്കോട്: കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ കാലിക്കറ്റ് 360° – CALICUT DEVELOPMENT CONCLAVE സെപ്തംബര്‍ 1ന് (ചൊവ്വ) കാലത്ത് 10 മണി മുതല്‍ വൈകിട്ട് 6 വരെ ലുലുമാളില്‍ നടക്കുമെന്ന് അഡ്വ.വി.കെ.ഫൈസല്‍ ബാബു എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ക്ലേവ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സമാപന പരിപാടിയില്‍ സംബന്ധിക്കും. റവന്യൂ മന്ത്രി പി.കെ.അനില്‍കുമാര്‍, കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ദീക്ക്, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക വ്യവസായ മേഖലകളിലെ പ്രമുഖര്‍ കോണ്‍ക്ലേവിന്റെ വിവിധ സെഷനുകളില്‍ സംബന്ധിക്കും. കോഴിക്കോടിന്റെ വികസന സാധ്യതകളെ സമഗ്രമായി വിലയിരുത്തുകയും, നഗരത്തിന്റെ ഭാവി വികസനത്തിനാവശ്യമായ പുതിയ ആശയങ്ങളും, പദ്ധതികളും ചര്‍ച്ച ചെയ്യുകയും, വിവിധ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്യുക എന്നതാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നതന്നെദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ക്ലേവില്‍ ഹിസ്റ്ററി ഓഫ് കാലിക്കറ്റ് എന്ന വിഷയത്തില്‍ അഷ്‌റഫ് വാളൂര്‍ പ്രഭാഷണം നടത്തും. കോഴിക്കോട്ടെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന വികസനമാണ് ലക്ഷ്യമിടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.എ.വി.അന്‍വര്‍, എസ്.കെ.അബൂബക്കര്‍ കാളക്കണ്ടി ബൈജു, എന്‍.സി.സമീര്‍, എം.എ.നിസാര്‍ എന്നിവരും പങ്കെടുത്തു.
ഫ്യൂച്ചര്‍ കാലിക്കറ്റ് 360° – CALICUT DEVELOPMENT CONCLAVE
സെപ്തംബര്‍ 1ന്
