നിഷ്‌ക മൊമെന്റ്‌റ്‌സ് ജ്വല്ലറി കോഴിക്കോട് ഷോറൂം ഉദ്ഘാടനം നാളെ

നിഷ്‌ക മൊമെന്റ്‌റ്‌സ് ജ്വല്ലറി കോഴിക്കോട് ഷോറൂം ഉദ്ഘാടനം നാളെ

കോഴിക്കോട്: യു.എ.ഇയിലെ സ്വര്‍ണവ്യാപാര രംഗത്ത് തിളക്കമാര്‍ന്ന അധ്യായം രചിച്ച നിഷ്‌ക മൊമെന്റ്‌സ് ജ്വല്ലറി ഇന്ത്യയിലെ അവരുടെ ആദ്യ ഫ്ലാഗ്ഷിപ്പ് ഷോറൂം നാളെ (29)ന് കോഴിക്കോട് മാവൂര്‍ റോഡില്‍ വൈകുന്നേരം 4 മണിക്ക് നടി തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്യും.

ആഭരണപ്രേമികള്‍ക്ക് വ്യത്യസ്തമായൊരു ഷോപ്പിംഗ് അനുഭവലോകം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിഷ്‌കയുടെ ഇന്ത്യയിലെ ആദ്യ ഫ്‌ലാഗ്ഷിപ്പ് ഷോറും കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഗോള്‍ഡ്, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, ജെംസ്റ്റോണ്‍, പോള്‍ക്കി, ഡിവൈന്‍, ആന്റ്‌റിക്, ലൈറ്റ് വെയ്റ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന വിഭാഗങ്ങളിലെ ആകര്‍ഷകമായ കളക്ഷനുകളാണ് ഷോറൂമിന്റെ പ്രധാന പ്രത്യേകത.

ഉദ്ഘാടനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 15 വരെ നടത്തുന്ന എല്ലാ പര്‍ച്ചേസുകള്‍ക്കും പണിക്കൂലിയില്‍ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ, അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഹണിമൂണ്‍ പാക്കേജും സമ്മാനമായി ലഭിക്കും. വിവാഹ ആഭരണങ്ങള്‍ വിലയുടെ 10% നല്‍കി അഡ്വാന്‍സ് ബുക്കിംഗ് ചെയ്യുന്ന ഭാഗ്യ ദമ്പതികള്‍ക്ക് ഇന്റര്‍നാഷണല്‍ ഹണിമൂണ്‍ ട്രിപ്പും ഓഫര്‍ ചെയ്യുന്നു. കൂടാതെ ‘സ്‌കാന്‍ ആന്‍ഡ് വിന്‍’ ഓഫറിലൂടെ ഡയമണ്ട് ആഭരണങ്ങളും ഉപഭോക്താക്കള്‍ക്ക് നേടുവാനുള്ള അവസരമുണ്ട്.

ഉദ്ഘാടനദിനത്തില്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരി പ്പിക്കുന്ന ‘ഇലഞ്ഞിത്തറമേളവും’ ചെമ്പട, പാണ്ടിമേളവും അരങ്ങേറും.

 

 

നിഷ്‌ക മൊമെന്റ്‌റ്‌സ് ജ്വല്ലറി
കോഴിക്കോട് ഷോറൂം ഉദ്ഘാടനം നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *