കണ്ണൂര്‍: സണ്‍ ടിവി , പുതിയ മൈക്രോ-ഡ്രാമ പ്ലാറ്റ്ഫോമായ സണ്‍ എന്‍ എക്‌സ് ടി ഷോര്‍ട്‌സ് (Sun NXT Shorts) പുറത്തിറക്കി. പ്രധാന ആപ്പിനുള്ളില്‍ തന്നെ ഏകീകൃത പ്ലാറ്റ്‌ഫോം അനുഭവം നല്‍കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ പ്രേക്ഷകരുടെ മാറിവരുന്ന കണ്ടന്റ് ഉപഭോഗ രീതികള്‍ക്ക് അനുസൃതമായി, ആകര്‍ഷകവും കുറഞ്ഞ കഥപറച്ചിലിലൂടെയാണ് ഈ സേവനം പ്രേക്ഷകരിലെത്തുന്നത്.
ഡിജിറ്റല്‍ തലമുറയിലെ പ്രേക്ഷകര്‍ക്കിടയില്‍ ആഗോളതലത്തില്‍ അതിവേഗം വളര്‍ന്നുവരുന്ന മൈക്രോ-എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തിലേക്കുള്ള സണ്‍ എന്‍ എക്‌സ് ടി-തന്ത്രപ്രധാനമായ പ്രവേശനമാണ് ഈ ലോഞ്ച്.
