ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ എന്‍ആര്‍ഐ ഗ്ലോബല്‍ മീറ്റ് കോഴിക്കോട്ട്

ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ എന്‍ആര്‍ഐ ഗ്ലോബല്‍ മീറ്റ് കോഴിക്കോട്ട്

കോഴിക്കോട്: പ്രമുഖ പ്രവാസി പ്രസ്ഥാനമായ ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഒക്ടോബറില്‍ കോഴിക്കോട്ട് ഗ്ലോബല്‍ എന്‍ആര്‍ഐ മീറ്റ് സംഘടിപ്പിക്കുമെന്ന് സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ എന്‍.കെ.ഭൂപേഷ് ബാബുവും, പ്രസിഡണ്ട് എം.വി.കുഞ്ഞാമുവും, ജന.സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടിയും പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. മീറ്റിനോടനുബന്ധിച്ച് പ്രവാസി സമ്മേളനവും, നിക്ഷേപ സംഗമവും നടത്തും. മുംബൈയിലും ബാംഗ്ലൂരിലും ഗ്ലോബല്‍ മീറ്റുകള്‍ നടത്തുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു

കേരളത്തിലെ വി.ഡി.സതീശന്‍ സര്‍ക്കാരിനെ പ്രവാസി സമൂഹം വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. സര്‍ക്കാരിന് മുമ്പാകെ പ്രവാസി പുരധിവാസ പദ്ധതി അവതരിപ്പിക്കും. ഗ്ലോബല്‍ മീറ്റില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, നയതന്ത്ര പ്രതിനിധികള്‍, വിദേശ സംഘടനാ ഭാരവാഹികള്‍, നാട്ടിലും മറുനാട്ടിലുമുള്ള പ്രവാസികള്‍ പങ്കെടുക്കും. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക പി.ടി.നിസാര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഫോണ്‍. 9037319971.

 

ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍
എന്‍ആര്‍ഐ ഗ്ലോബല്‍ മീറ്റ് കോഴിക്കോട്ട്

Share

Leave a Reply

Your email address will not be published. Required fields are marked *