വിയറ്റ്‌നാം മാതൃകയില്‍ കേരള ടൂറിസം വികസിപ്പിക്കണം – രാജന്‍ തേങ്ങാപറമ്പത്ത്

വിയറ്റ്‌നാം മാതൃകയില്‍ കേരള ടൂറിസം വികസിപ്പിക്കണം – രാജന്‍ തേങ്ങാപറമ്പത്ത്

പി.ടി.നിസാര്‍

വിയറ്റ്‌നാം അവരുടെ ഗ്രാമീണ ടൂറിസം സാധ്യതകള്‍ വികസിപ്പിച്ച മാതൃകയില്‍ കേരളത്തിലും ഗ്രാമീണ ടൂറിസം വികസിപ്പിക്കണമെന്ന് കേരള ഹോംസ്‌റ്റേ ആന്റ് ടൂറിസ്റ്റ് സൊസൈറ്റി (ഹാറ്റ്‌സ്)  കോഴിക്കോട് ജില്ലാ പ്രസിഡണ്ടും ജില്ലയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മക്കട ബദിരൂരില്‍ പ്രവര്‍ത്തിക്കുന്ന തേങ്ങാപറമ്പത്ത് റിട്രീറ്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ രാജന്‍ തേങ്ങാപറമ്പത്ത് അഭിപ്രായപ്പെട്ടു. പ്രകൃതി രമണീയമായ കേരളത്തിന് ടൂറിസത്തില്‍ അനന്ത സാധ്യതകളാണുള്ളത്. വിയറ്റ്‌നാമിലെത്തിയതിനു ശേഷം പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാറിനോട്് ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹോചിമിന്‍ സിറ്റി,നിംഡിന്‍, ഡെനാക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. അവിടെയുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുമായി ആശയ വിനിമയം നടത്തി. ഇപ്പോള്‍ വിയറ്റ്‌നാമില്‍ ഏതാണ്ട് നാല്‍പ്പതോളം രാജ്യങ്ങളിലെ സന്ദര്‍ശകരുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചതെന്നദ്ദേഹം പറഞ്ഞു.
കേരളം ഫോക്‌ലോര്‍ കലാരൂപങ്ങള്‍, നൃത്തം, സംഗീതം, ഭാഷാ വൈവിധ്യം, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍, നാല്‍പ്പത്തിനാലോളം നദികള്‍, കായലുകള്‍, മലകള്‍, ഹരിതാഭമായ കൃഷിഭൂമികള്‍, നിബിഢമായ വനങ്ങള്‍ എന്നിത്യാദി സാധ്യതകളാല്‍ സമ്പന്നമാണ്. അഭ്യസ്ത വിദ്യരും സാങ്കേതിക കഴിവുകളുമുള്ള ഒരു വലിയ യുവജന സമൂഹവും കേരളത്തിനുണ്ട്. അതുകൊണ്ടു തന്നെ ടൂറിസ്റ്റുകളുമായുള്ള ആശയ വിനിമയ സാധ്യതകളും വലുതാണ്. ഈ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ യുവാക്കളുടെ അന്യ ദേശത്തേക്ക് തൊഴില്‍ അന്വേഷിച്ചുള്ള യാത്ര കേരളത്തിന് ഒരു പരിധിവരെ തടഞ്ഞു നിര്‍ത്താനും അവരുടെ കഴിവുകളെ  സംസ്ഥാനത്തിനു ഉപയോഗപ്പെടുത്താനും ടൂറിസത്തിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൂടുതല്‍ ആത്മസമര്‍പ്പണത്തോടെ നമ്മുടെ സംസ്ഥാനം ടൂറിസത്തിനായി ഒരുക്കാന്‍ കഴിഞ്ഞാല്‍ കോരളത്തിലേക്ക് ടൂറിസ്റ്റുകള്‍ ഒഴുകുമെന്നും അദ്ദേഹം പറഞ്ഞു.

വിയറ്റ്‌നാം മാതൃകയില്‍ കേരള ടൂറിസം വികസിപ്പിക്കണം – രാജന്‍ തേങ്ങാപറമ്പത്ത്

Share

Leave a Reply

Your email address will not be published. Required fields are marked *