സെബിയുടെയും, കേന്ദ്ര സര്‍ക്കാരിന്റെയും അനാസ്ഥയ്‌ക്കെതിരെ  പിഎസിഎല്‍ – എഫ്എയു ഏകദിന ഉപവാസം 15ന്

സെബിയുടെയും, കേന്ദ്ര സര്‍ക്കാരിന്റെയും അനാസ്ഥയ്‌ക്കെതിരെ  പിഎസിഎല്‍ – എഫ്എയു ഏകദിന ഉപവാസം 15ന്

കോഴിക്കോട്: പേള്‍സ് അഗ്രോടെക് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (PACL) കമ്പനിയില്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമില്‍ ഏതാണ്ട് 5 കോടി പേര്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും, ജനങ്ങളില്‍ നിന്ന് 54 ലക്ഷം വരുന്ന ഫീല്‍ഡ് അസോസിയേറ്റ്‌സ്മാരാണ് ഈ നിക്ഷേപം കലക്ട് ചെയ്തതെന്നും , 2014ല്‍ പ്രവര്‍ത്തനം നിലച്ച കമ്പനിയില്‍ നിക്ഷേപം നടത്തിയവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് 15ന് ജിഎസ്ടി ഓഫീസിന് മുന്‍പില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി ഡോ.എം.പി.പത്മനാഭന്‍ സമരം ഉദ്ഘാടനം ചെയ്യും. പിഎസിഎല്‍ – എഫ്എയു സംസ്ഥാന രക്ഷാധികാരി കെ.അശോകന്‍ മുഖ്യ പ്രഭാഷണം നടത്തും. പിഎസിഎല്‍ നടത്തിയ പദ്ധതിക്ക് സിഐഎസ് (CIS) രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്ന കാരണം പറഞ്ഞാണ് 2014 ആഗസ്ത് 22ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും ബാങ്കിടപാടുകളും മരവിപ്പിക്കുന്നത്. ആറുമാസത്തിനകം നിക്ഷേപകരുടെ പണം സെബി നല്‍കണമെന്ന 2016 ഫെബ്രുവരി 2-ാം തിയതി ഉത്തരവിട്ടിട്ടുണ്ട്. പിഎസിഎല്‍ ന്റെ രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 43000 രേഖകള്‍ സെബിയുടെ കൈകളിലുണ്ട്. 31 ജില്ലകളിലെ 3894 കോടി രൂപ വിലമതിക്കുന്ന 904 സ്വത്തുക്കള്‍ മാത്രമാണ് ഇതുവരെ ലേലം ചെയ്തിട്ടുള്ളത്. 5 കോടി നിക്ഷേപകരില്‍ 2026 മെയ് 5 വരെ 3574401 അപേക്ഷയില്‍ 3720.67 കോടി രൂപ മാത്രമാണ് ഇതുവരെ സെബി തിരിച്ചു നല്‍കിയിട്ടുള്ളത്. വിവിധ കാരണങ്ങള്‍ പറഞ്ഞ് അര്‍ഹരായ നിരവധി  നിക്ഷേപകരുടെ അപേക്ഷകളാണ് തിരസ്‌ക്കരിക്കുന്നത്. പലര്‍ക്കും നിക്ഷേപത്തന്റെ ഒന്നോ, രണ്ടോ ഗഡുക്കള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. നിക്ഷേപം തിരിച്ചു നല്‍കുന്നതിലുണ്ടായ താമസം മൂലം പല നിക്ഷേപകരും, ഫീല്‍ഡ് വര്‍ക്കര്‍മാരും ആശ്രിതരും മരണമടഞ്ഞു കഴിഞ്ഞു. വൈകി വരുന്ന നീതി, നീതി നിഷേധത്തിന് തുല്ല്യമാണെന്നവര്‍ കൂട്ടിച്ചേര്‍ത്തു.
സെബിയുടെ നിഷ്‌ക്രിയത്വവും, കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളുമാണിതിന് കാരണമെന്നവര്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ ജസ്റ്റിസ് അംറാറാം എം.പി ഇക്കാര്യമുന്നയിക്കപ്പെട്ടപ്പോള്‍ കേന്ദ്ര ധനകാര്യ മന്ത്രി, സെബിയെ ന്യായീകരിക്കുന്ന സമീപനവും, പാര്‍ലമെന്റംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയുമാണ് നല്‍കിയത്. പിഎസിഎല്‍ ന്റെ സ്വത്തുക്കള്‍ വിറ്റ് ബാധ്യത തീര്‍ക്കാന്‍ നിശ്ചയിക്കപ്പെട്ട എസ്ബിഐ കാപ്പിറ്റലിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍  മുഴുവന്‍ നിക്ഷേപ തുകയും 8 ആഴ്ച്ചക്കകം  മടക്കി നല്‍കണമെന്നും ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇതും നടപ്പിലായിട്ടില്ല. പണം തിരികെ ലഭിക്കാന്‍ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലിടപെടാന്‍ നിശ്ചയിച്ച ആര്‍.എം.ലോധ കമ്മറ്റിയുടെ പ്രവര്‍ത്തനം നിരാശാജനകമാണെന്നവര്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന രക്ഷാധികാരി കെ.അശോകന്‍, സംസ്ഥാന പ്രസിഡണ്ട് കെ.സി.ഗോവിന്ദന്‍, സംസ്ഥാന ആക്ടിംഗ് സെക്രട്ടറി വി.ആര്‍.കുട്ടിക്കൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ പ്രസിഡണ്ട് പുരുഷോത്തമന്‍, ജില്ലാ സെക്രട്ടറി ഷീജാ ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.

സെബിയുടെയും, കേന്ദ്ര സര്‍ക്കാരിന്റെയും അനാസ്ഥയ്‌ക്കെതിരെ

പിഎസിഎല്‍ – എഫ്എയു ഏകദിന ഉപവാസം 15ന്

Share

Leave a Reply

Your email address will not be published. Required fields are marked *