കോഴിക്കോട്: അരനൂറ്റാണ്ടിലധികമായി എഴുത്തിന്റെ ലോകത്ത് സജീവ സാന്നിധ്യമായ ശ്രീധരന്‍ കൊയിലാണ്ടി രചിച്ച നാല് പുസ്തകങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പറഞ്ഞു. ബോണ്‍സായ്(കവിതാ സമാഹാരം), നീല സ്‌കാര്‍ഫ് അണിഞ്ഞ പെണ്‍കുട്ടി(കുറ്റാന്വേഷണ നോവല്‍), ബോംബെ സൂപ്പര്‍ ഫാസ്റ്റ്(നോവല്‍), ഈ മഴയിലും നിനക്കൊപ്പം (ചെറുകഥ) എന്നീ പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകങ്ങളുടെ കവര്‍ പ്രകാശനം ആഗസ്ത് രണ്ടാം വാരം കോഴിക്കോട് വെച്ച് നടക്കും. 20ഓളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ശ്രീധരന്‍ കൊയിലാണ്ടി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ എസ്‌സിഇആര്‍ടി റിസോഴ്‌സ് പേഴ്‌സണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടീച്ചേഴ്‌സ് ഫെഡറേഷന്റെ മികച്ച അധ്യാപകനുള്ള നാഷണല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
പുസ്തകം ആവശ്യമുള്ളവര്‍ 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
ശ്രീധരന്‍ കൊയിലാണ്ടിയുടെ പുസ്തകങ്ങള്‍ ഉടന്‍ പുറത്തിറങ്ങും
