കോഴിക്കോട്: ‘കൂടൊരുക്കാന്‍ കൂടെ നില്‍ക്കാം’ എന്ന സന്ദേശവുമായി കെ എന്‍ എം മര്‍കസുദഅവ വനിതാ വിഭാഗമായ എം ജി എം നടപ്പിലാക്കുന്ന സ്നേഹ ഭവന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 9ന് (ഞായര്‍) വയനാട് ജില്ലയിലെ പിണങ്ങോട് നടക്കും. എംജി.എം പ്രവര്‍ത്തകര്‍ വിഹിതമെടുത്തും സംഭാവനകള്‍ സ്വീകരിച്ചും സംസ്ഥാനത്തെ അര്‍ഹതപ്പെട്ട 100 കുടുംബങ്ങള്‍ക്ക് വീടൊരുക്കുന്നതാണ് എം ജി എം സ്നേഹ ഭവന പദ്ധതി.
പദ്ധതിയില്‍ പണി പൂര്‍ത്തിയായ വയനാട് പിണങ്ങോട്ടെ ആദ്യവീടിന്റെ താക്കോല്‍ ദാനമാണ് നാളെ നടക്കുന്നത്. രണ്ടാമത്തെ വീടിന്റെ നിര്‍മാണം പാലക്കാട് ജില്ലയിയില്‍ ഏകദേശം പൂര്‍ത്തിയായി വരുന്നു. സ്നേഹ ഭവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആദ്യ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചുകൊണ്ട് രാവിലെ 9.30 ന് പിണങ്ങോട് കൃഷിവകുപ്പ് മന്ത്രി ടി സിദ്ധീഖ് നിര്‍വഹിക്കും.
എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ അദ്ധ്യക്ഷത വഹിക്കും. കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ഡോ.കെ ജമാലുദ്ദീന്‍ ഫാറുഖി മുഖ്യാതിഥിയാവും. എം ജി എം ജനറല്‍ സെക്രട്ടറി സി.ടി ആയിശ ആമുഖ ഭാഷണം നടത്തും. എം ജി എം സംസ്ഥാന ട്രഷറര്‍ റുക്സാന വാഴക്കാട് പദ്ധതി വിശദീകരിക്കും. കെ എന്‍ എം മര്‍കസുദഅവ ഒര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, വെങ്ങപ്പളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാസര്‍ കാദിരി, വാര്‍ഡ് മെമ്പര്‍ ലൈല മുരിങ്ങോളി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ എന്‍, കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് എഞ്ചി. സൈതലവി, കെ എന്‍ എം മര്‍കസുദഅവ വൈസ് പ്രസിഡന്റ് കെ പി മുഹമ്മദ്, എം ജി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. രഹന മുജീബ്, കെ എന്‍ എം മര്‍കസുദഅവ വയനാട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം അമ്പലവയല്‍, ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാസില്‍ മുട്ടില്‍,
ഐ എസ് എം വയനാട് ജില്ല പ്രസിഡന്റ് മുഫ്ലിഹ് കൂട്ടമംഗലം, അബ്ദുല്‍ ഗഫൂര്‍ താനേരി മസ്ജിദുല്‍ മുജാഹിദീന്‍ പിണങ്ങോട്, ഷമീം ബക്കര്‍ മസ്ജിദ് ജമാഅത്തെ ഇസ്ലാമിപിണങ്ങോട്, അബു കെ എച്ച് ഹിദായത്തുല്‍ ഇസ്ലാം പിണങ്ങോട്, എം ജി എം വയനാട് ജില്ല സെക്രട്ടറി ഷെറീന ടീച്ചര്‍ പ്രസംഗിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ റുക്സാന വാഴക്കാട്, മറിയക്കുട്ടി ടീച്ചര്‍, പാത്തേക്കുട്ടി ടീച്ചര്‍,
ശുക്കൂര്‍ കോണിക്കല്‍ പങ്കെടുത്തു.
