കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബൗദ്ധികത, വിശകലന ശേഷി, തത്സമയ തീരുമാനമെടുക്കല്‍ കഴിവുകള്‍ എന്നിവ വികസിപ്പിക്കുന്നതിനായി സറീന ട്രസ്റ്റ്, കാലിക്കറ്റ് സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ സ്ക്കോളേഴ്സ് ജില്ലാതല ക്വിസ് ചാമ്പ്യന്‍ഷിപ് 2026 രണ്ട് വിഭാഗങ്ങളിലായി നടത്തുന്നു. കാറ്റഗറി 1: ക്ലാസ് 9 & 10, കാറ്റഗറി 2: ക്ലാസ് 11 & 12. മത്സരത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂലൈ 19-ന് നടത്തിയ 21-ാമത് സെഞ്ച്വറി കോര്‍ സ്കില്‍സ് അസസ്സ്മെന്റ് പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ്.
ചാമ്പ്യന്‍ഷിപ്പ് നാളെ (8ന് )ഉച്ചയ്ക്ക് 2 മണി മുതല്‍, കോഴിക്കോട് ഹോട്ടല്‍ അളകാപുരിയിലെ ജൂബിലി ഹാളില്‍ നടക്കും.
ഒന്നാം സമ്മാനം: ഫ്യൂച്ചര്‍ സ്കോളര്‍ അവാര്‍ഡ് ഡിസ്ട്രിക്റ്റ് ചാമ്പ്യന്‍ ട്രോഫി (സ്കൂളിന്), 10,000 രൂപ ക്യാഷ് പ്രൈസ്, മെരിറ്റ് സര്‍ട്ടിഫിക്കറ്റ് (പങ്കെടുത്തവര്‍ക്ക്).
രണ്ടാം സമ്മാനം: യങ് ഇന്നവേറ്റര്‍ അവാര്‍ഡ് ട്രോഫി(സ്കൂളിന്), 7,000 രൂപ ക്യാഷ് പ്രൈസ്, മെരിറ്റ് സര്‍ട്ടിഫിക്കറ്റ് (പങ്കെടുത്തവര്‍ക്ക്).
മൂന്നാം സമ്മാനം:അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് ട്രോഫി (സ്കൂളിന്), 4,000 രൂപ ക്യാഷ് പ്രൈസ്, മെരിറ്റ് സര്‍ട്ടിഫിക്കറ്റ് (പങ്കെടുത്തവര്‍ക്ക്).
പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
21-ാമത് സെഞ്ച്വറി കോര്‍ സ്കില്‍സ് അസസ്സ്മെന്റ് ല്‍ ഉയര്‍ന്ന സ്ഥാനം നേടിയ, എന്നാല്‍ രണ്ടാം ഘട്ടമായ ഫ്യൂച്ചര്‍ സ്കോളേഴ്സ് ജില്ലാതല ക്വിസ് ചാമ്പ്യന്‍ഷിപ്പില്‍ അവസരം ലഭിക്കാതെ പോയ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ പ്രോത്സാഹന സമ്മാനവും മെറിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നതായിരിക്കും.
