കോഴിക്കോട്: അനാഥരെ സംരക്ഷിക്കുന്ന അംഗീകൃത സംഘടനകള്‍ക്ക് ഗ്രാന്റ് നല്‍കണമെന്ന് സിയസ്‌കോ ഗേള്‍സ് ഹോം (യതീം കെയര്‍) ആന്റ് ഐ.ടി.ഐ ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എഞ്ചിനീയര്‍ മമ്മത്‌കോയ അധ്യക്ഷത വഹിച്ചു. സിയസ്‌കോ പ്രസിഡണ്ട് അഡ്വ.പി.എന്‍.റഷീദലി മുഖ്യ പ്രഭാഷണം നടത്തി. എം.വി.ഫസല്‍ റഹ്‌മാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, എസ്.വി.അബ്ദുല്‍ അസീസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി.ടി.മുഹമ്മദലി, സി.പി.കുഞ്ഞിമുഹമ്മദ്, ജന.സെക്രട്ടറി പി.എന്‍.വലീദ്, പി.വി.അബ്ദുള്ളക്കോയ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എസ്.സര്‍ഷാര്‍ അലി സ്വാഗതവും ജോ.സെക്രട്ടറി എം.പി.ഇമ്പിച്ചികോയ നന്ദിയും പറഞ്ഞു.
2026-28 വര്‍ഷത്തെ ഭാരവാഹികളായി സി.എ.ഉമ്മര്‍കോയ(ചെയര്‍മാന്‍), സി.ബി.വി.സിദ്ദീഖ്, സി.കെ.വി.മുസ്തഫ(വൈസ് ചെയര്‍മാന്‍മാര്‍, എസ്.സര്‍ഷാര്‍ അലി (സെക്രട്ടറി), എം.പി.ഇമ്പിച്ചികോയ, നൗഫല്‍ നടുവിലകം(ജോ.സെക്രട്ടറിമാര്‍), എ.വി.അബ്ദുല്‍ കരീം(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
