കോഴിക്കോട്: ഉണ്ണി മാങ്കുറിശ്ശി (കൃഷ്ണനുണ്ണി പാലക്കാട്) രചിച്ച ‘പാറിപ്പറക്കുന്ന പക്ഷികള്‍’ (കവിതാ സമാഹാരം) പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് പത്രാധിപര്‍ പി.ടി.നിസാര്‍ പറഞ്ഞു. പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണിയാണ് ഈ കവിതാ സമാഹാരത്തിന് അവതാരിക എഴുതിയത.് പഠന കാലം മുതലേ സാഹിത്യ രചന നടത്തിയിട്ടുള്ള ഉണ്ണി മാങ്കുറിശ്ശി റെയില്‍വെയില്‍ ചീഫ് ടിക്കറ്റ് സൂപ്രണ്ടായാണ് വിരമിച്ചത്. കവിതാ രചനാ രംഗത്ത് സജീവമായ ഉണ്ണി മാങ്കുറിശ്ശി തന്റെ കവിതകള്‍ ഈണത്തില്‍ ആലപിച്ച് സോഷ്യല്‍ മീഡിയയിലും സജീവമാണ്. രചനാ ലോകത്ത് കൂടുതല്‍ മുഴുകാനാണ് എഴുത്തുകാരന്റെ ചുവട്‌വെപ്പ്. അതില്‍ ശ്രദ്ധേയമായ ഇടപെടലാണ് പാറിപ്പറക്കുന്ന പക്ഷികള്‍ എന്ന കവിതാ സമാഹാരം. പുസ്തകത്തിന്റെ കവര്‍ പ്രകാശനം ആഗസ്ത് രണ്ടാം വാരം കോഴിക്കോട് വെച്ച് നടക്കും. പുസ്തകത്തിന്റെ വില 180 രൂപയാണ്. പുസ്തകം ആവശ്യമുള്ളവര്‍ 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
