കോഴിക്കോട്: 1993 മുതല്‍ കോഴിക്കോട് സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മുക്കം ടയേഴ്‌സ് വന്‍ വികസന കുതിപ്പിലേക്ക്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഷോറൂമുകള്‍ ആരംഭിക്കുമെന്ന് മുക്കം ടയേഴ്‌സ് ചെയര്‍മാന്‍ ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഒ.എ.കുരിയാക്കോസും, ഡയറക്ടര്‍ ഇിവിന്‍ കുരിയാക്കോസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1993ല്‍ ഒ.എ.കുരിയാക്കോസും, സഹധര്‍മ്മിണി ജയ കുരിയാക്കോസും ചേര്‍ന്നാണ് കോഴിക്കോട് ടൗണില്‍ ഒറ്റമുറി പീടികയില്‍ മുക്കം ടയേഴ്‌സ് ആരംഭിക്കുന്നത്. കഠിനാധ്വാനവും ബിസിനസ്സിനോടുള്ള ആത്മ സമര്‍പ്പണവും ഇഴചേര്‍ന്നപ്പോള്‍ മുക്കം ടയേഴ്‌സ് അതിവേഗം വളര്‍ന്നു. 2023ഓടെ സ്ഥാപനം മലബാറില്‍ എട്ട് ബ്രാഞ്ചുകളായി വളര്‍ന്നു. ഈ വര്‍ഷം രണ്ട് പുതിയ ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കും. കോഴിക്കോട് നഗരത്തില്‍ വയനാട് റോഡില്‍ 36000 സ്‌ക്വയര്‍ ഫീറ്റില്‍ പുതിയ ആസ്ഥാന മന്ദിരവും സജ്ജമായിട്ടുണ്ട്. ആദ്യ ബ്രാഞ്ച് കോഴിക്കോട് ജില്ലയിലെ വാവാടാണ് ആരംഭിക്കുന്നത്. പുതുതായി ബ്രാഞ്ചുകള്‍ വരുന്നത് പെരിന്തല്‍മണ്ണയിലും, നിലമ്പൂരിലുമാണ്. 2028ഓടെ രാജ്യത്താകമാനം പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കും.
ബിസിനസ്സിന്റെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി എല്ലാ ബ്രാഞ്ചിലും ഒപ്റ്റിക്കല്‍ ഷോറൂം ആരംഭിക്കുമെന്ന് ഒ.എ കുരിയാക്കോസ് പറഞ്ഞു. മിതമായ വിലയില്‍ നേത്ര സംരക്ഷണം ഉറപ്പുവരുത്തലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെയും വിദേശങ്ങളിലെയും മുന്‍നിര ടയര്‍ കമ്പനികളുടെയും അലോയ്ഡ് വീല്‍ കമ്പനികളുടെയും ഡീലറാണ് മുക്കം ടയേഴ്‌സ്. മുക്കം ടയേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും ആധുനിക രീതിയിലുള്ള വീല്‍ അലൈന്‍മെന്റ് വര്‍ക്കും, എ സി ടെക്‌നിക്കല്‍ വര്‍ക്കും ഉപഭോക്താക്കള്‍ക്ക് കമ്പനി ഉറപ്പാക്കുന്നു.
കമ്പനിയുടെ പ്രമോഷന്റെ ഭാഗമായി എല്ലാ കസ്റ്റമേഴ്‌സിനും 30% മുതല്‍ 50% വരെ ഡിസ്‌കൗണ്ട് വീല്‍ അലൈന്‍മെന്റിലും 25% ഡിസ്‌കൗണ്ട് വീല്‍ ബാലന്‍സിംങിലും നല്‍കും. കമ്പനിയുടെ വളര്‍ച്ചയില്‍ അക്ഷീണം പ്രയത്‌നിച്ച ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ പ്രതിബദ്ധതയാണ് മുക്കം ടയേഴ്‌സിന്റെ വളര്‍ച്ചക്കടിസ്ഥാനമെന്നും, വരും നാളുകളില്‍ മികച്ച സേവനം നല്‍കി, വളര്‍ച്ചയുടെ കൊടുമുടികള്‍ കീഴടക്കുമെന്നും ഒ.എ കുരിയാക്കോസ് കൂട്ടിച്ചേര്‍ത്തു.
