ആണവോര്‍ജ്ജത്തിന്റെ ഉപയോഗം അഹിംസ ഉള്‍ക്കൊണ്ടുള്ള മാനവനന്മക്കായിരിക്കണം;ശാസ്ത്രവേദി

ആണവോര്‍ജ്ജത്തിന്റെ ഉപയോഗം അഹിംസ ഉള്‍ക്കൊണ്ടുള്ള മാനവനന്മക്കായിരിക്കണം;ശാസ്ത്രവേദി

കോഴിക്കോട്: ഹിരോഷിമാ ദിനാചരണത്തോടനുബന്ധിച്ച് ശാസ്ത്രവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സ് ജന:സെക്രട്ടറി ഡോ. ടി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ‘ആണവായുധങ്ങളും ആഗോള സുരക്ഷയും’ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി. അഹിംസ ഉള്‍കൊണ്ടുള്ള ആണവോര്‍ജ്ജ ഉപയോഗവും ആണവായുധ നിരോധനവും കാലത്തിന്റെ ആവശ്യമാണെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ഐ. അജയന്‍ അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ജെയ്സണ്‍ ജോസഫിനെ ചടങ്ങില്‍ അനുമോദിച്ചു.
ഡോ. കെ. അനൂപ്, ഓമന മധു, ദിനേശന്‍ തുവശ്ശേരി, ഡോ. ബിജു ലോണ, വി.സദാനന്ദന്‍, പി.ഗൗരി ശങ്കര്‍, ഡോ. അഖില്‍ ആര്‍. കൃഷ്ണന്‍, മോഹനന്‍ പുതിയോട്ടില്‍, ഡോ. ക്രിസ്റ്റി പേരയില്‍, ഡോ. സംഗീത കെ, അഷ്‌റഫ് ചേലാട്ട് എന്നിവര്‍ പ്രസംഗിച്ചു.

 

ആണവോര്‍ജ്ജത്തിന്റെ ഉപയോഗം അഹിംസ
ഉള്‍ക്കൊണ്ടുള്ള മാനവനന്മക്കായിരിക്കണം;ശാസ്ത്രവേദി

 

Share

Leave a Reply

Your email address will not be published. Required fields are marked *