കോഴിക്കോട്: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയില്‍ കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു.
തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നല്കിയ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ്കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മലയാളികളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. സെക്രട്ടറി പി കെ സജിത്, ട്രഷറര്‍ പി. പ്രജിത്ത്, സംസ്ഥാന കമ്മിറ്റിയംഗം സി പ്രജോഷ്കുമാര്‍, ജില്ലാ വൈസ്പ്രസിഡന്റുമാരായ എ ബിജുനാഥ്, കെ.എസ് രേഷ്മ, ജോ. സെക്രട്ടറി സയ്യിദ് അലി ശിഹാബ്, കെ.സി റിയാസ് എന്നിവര്‍ സംസാരിച്ചു.
