സാഹിത്യ നഗരിക്ക് കരുത്ത് പകര്‍ന്ന് സാഹിത്യ ക്യാമ്പ് (എഡിറ്റോറിയല്‍)

സാഹിത്യ നഗരിക്ക് കരുത്ത് പകര്‍ന്ന് സാഹിത്യ ക്യാമ്പ് (എഡിറ്റോറിയല്‍)

          യുനെസ്‌കോ, കോഴിക്കോട് നഗരത്തിന് സാഹിത്യ നഗര പദവി നല്‍കിയതിന് ശേഷം പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിച്ച രണ്ടാമത്തെ സാഹിത്യ ക്യാമ്പാണ് ഒക്ടോബര്‍ 10ന് ഗാന്ധിഗൃഹത്തില്‍ നടന്നത്. പ്രഥമ ക്യാമ്പ് 2025 സെപ്തംബര്‍ 27നാണ് നടത്തിയത്. നവാഗതരായ സാഹിത്യകാരന്മാരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് നടത്തിയ ക്യാമ്പുകള്‍ വന്‍വിജയമായിരുന്നു. പ്രഥമ ക്യാമ്പിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു രണ്ടാമത്തെ ക്യാമ്പ്. ജില്ലക്ക് പുറത്തു നിന്നും ക്യാമ്പില്‍ പങ്കാളിത്തമുണ്ടായി.
മലയാള സാഹിത്യത്തിലെ പ്രഗല്‍ഭരുടെ ഒരു നിരതന്നെയാണ് സാഹിത്യ ക്യാമ്പില്‍, എഴുത്തുകാര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കാനെത്തിയത്. കേന്ദ്ര സാഹിത്യ അക്കാദമി അംഗം കെ.പി.രാമനുണ്ണി, പ്രശസ്ത സാഹിത്യകാരന്‍മാരായ പി.കെ.ഗോപി, യു.കെ.കുമാരന്‍, പി.ആര്‍.നാഥന്‍, പി.പി.ശ്രീധരനുണ്ണി, നോവലിസ്റ്റ് കെ.ജി.രഘുനാഥ്, ഡോ.ഇ.പി.ജ്യോതി,കവി മോഹനന്‍ പുതിയോട്ടില്‍ അടക്കമുള്ളവര്‍ ക്ലാസ്സുകള്‍ നയിച്ചു.
ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ചെറുകഥ-കവിത മത്സര വിജയികള്‍ക്കുള്ള പീപ്പിള്‍സ് റിവ്യൂ പുരസ്‌ക്കാരങ്ങളും ചടങ്ങില്‍വെച്ച് സമ്മാനിച്ചു. ക്യാമ്പിന്റെ ഭാഗമായി പീപ്പിള്‍സ് ദിനപത്രത്തിന്റെ സ്‌പെഷ്യല്‍ സാഹിത്യ സപ്ലിമെന്റും പ്രകാശനം ചെയ്യുകയുണ്ടായി.
ക്യാമ്പംഗങ്ങളെക്കൊണ്ട് കവിതകളെഴുതിക്കുകയും, അത് അവതരിപ്പിക്കാനും അവസരമൊരുക്കി. പ്രബുദ്ധമായ നമ്മുടെ സാഹിത്യ സാംസ്‌കാരത്തെ തലമുറകളിലേക്ക് കൈമാറാനുള്ള പീപ്പിള്‍സ് റിവ്യൂവിന്റെ എളിയ ശ്രമമാണ് സാഹിത്യ ക്യാമ്പ്. സാഹിത്യ നഗരത്തിന്റെ ഉന്നതിക്കായി നിരന്തരം സാഹിത്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പീപ്പിള്‍സ് റിവ്യൂ പ്രതിജ്ഞാബദ്ധമാണ്. കവിയരങ്ങുകള്‍, ചെറുകഥാ സായാഹ്നങ്ങള്‍, പുസ്തക പ്രകാശന ചടങ്ങുകള്‍, പുസ്തക ചര്‍ച്ച, സാഹിത്യകാരന്മാരെ ആദരിക്കല്‍, പുസ്തക മേളയടക്കമുള്ള വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ സമൂഹ മനസ്സില്‍ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എത്തിക്കാനുള്ള ശ്രമം ഇനിയും തുടരും. നവാഗതരായ സാഹിത്യകാരന്മാരുടെ രചനകള്‍ക്ക് പീപ്പിള്‍സ് റിവ്യൂവിന്റെ പ്രസിദ്ധീകരണങ്ങളില്‍ ഇടം നല്‍കാനും, പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
സാഹിത്യ നഗരത്തിന്റെ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് പകരാന്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ട്. ഇക്കാര്യത്തില്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സാഹിത്യ നഗരത്തിലെ സാംസ്‌കാരിക സാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്നെല്ലാം ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെയും കോര്‍പ്പറേഷന്റെയും ശ്രദ്ധയില്‍ കൊണ്ട്വരും. സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ സാഹിത്യാദി മേഖലകളുടെ വിപുലീകരണം ആവശ്യമാണ്.
മയക്കുമരുന്നടക്കമുള്ള ജീര്‍ണ്ണതകള്‍ സമൂഹത്തെ പിടിമുറുക്കുമ്പോള്‍, അനീതികള്‍ തുടരുമ്പോള്‍ ഇതിനെല്ലാം സമൂഹബോധ മനഃസാക്ഷി ഉണര്‍ത്താന്‍ നമുക്കാവണം. ഈ ദിശയിലുളള പ്രവര്‍ത്തനങ്ങള്‍ക്ക് നാമെല്ലാവരും ഏകോദര സഹോദരങ്ങളെപോലെ കൈകോര്‍ക്കണം.

സാഹിത്യ നഗരിക്ക് കരുത്ത് പകര്‍ന്ന് സാഹിത്യ ക്യാമ്പ് (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *