ലോക പോസ്റ്റല്‍ ദിനം; വിദ്യാര്‍ത്ഥികള്‍ കത്തെഴുതി

ലോക പോസ്റ്റല്‍ ദിനം; വിദ്യാര്‍ത്ഥികള്‍ കത്തെഴുതി

ചേമഞ്ചേരി: നിഡ്‌സ് വെല്‍ഫയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ചേമഞ്ചേരി യു പി സ്‌കൂളിന്റെയും പൂക്കാട് മര്‍ച്ചന്റ് അസോസിയേഷന്റേയും സഹകരണത്തോടെ ലോക പോസ്റ്റല്‍ ദിനാചരണം ചേമഞ്ചേരി സബ് പോസ്റ്റ് ഓഫീസില്‍ നടന്നു.ഗാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ കബീര്‍ അധ്യക്ഷത വഹിച്ചു ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി ടി അജയ് ബോസ് ഉദ്ഘാടനം ചെയ്തു ചടങ്ങില്‍തപാല്‍ ജീവനക്കാരായ ധന്യ സി ജി. അനൂപ് ബി എസ് എന്നിവരെ ആദരിച്ചു പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അഫ്‌സ മനാഫ് ശശിധരന്‍ കുനിയില്‍ മെമ്പര്‍ മാരായ കെ കെ സരീഷ് കെ പി ശ്രീജ, ബല്‍കീസ്, നളിനി, ആലിക്കോയ ഹിദായത്ത്, ഇ കെ ഷബീര്‍, വിദ്യാര്‍ത്ഥി പ്രതിനിധി.കെ സനാദ എന്നിവര്‍ സംസാരിച്ചു.ചെയര്‍മാന്‍ എംപി മൊയ്തീന്‍ കോയ സ്വാഗതവും
റാഫി വി കെ നന്ദി പറഞ്ഞു

പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചചേമഞ്ചേരി യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തപാല്‍ വകുപ്പിന്റെ സാമൂഹിക സുരക്ഷ പദ്ധതികള്‍, ഗ്രാമീണ ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് ലോജിസ്റ്റിക്,പിന്‍ കോഡ് ഉപയോഗിച്ച് കത്തുകള്‍ തരം തിരിക്കല്‍, രജിസ്റ്റര്‍ഡ് സ്പീഡ് പോസ്റ്റ് സര്‍വീസ്, പോസ്റ്റല്‍ ബാങ്കിംഗ് പേയ്‌മെന്റ്.മേല്‍വിലാസം എടുക്കു മ്പോള്‍ ശ്രദ്ധിക്കേണ്ടവ തുടങ്ങിയ സേവനങ്ങളെക്കുറിച്ച് പോസ്റ്റല്‍ ജീവനക്കാരായ ഷെഖില്‍ ജിത്ത് കെ കെ, അതുല്‍ രാജ് എ കെ അശ്വതി വി പി എന്നിവര്‍ ഷവിശദീകരിച്ചു. വിദ്യര്‍ഥി കള്‍ക്ക് നിവ്യനുഭൂതി പകര്‍ന്ന സന്ദര്‍ശനത്തിന് അധ്യാപകരായ നസീറ എ കെ, റെലീഷ ബാനു നേതൃത്വം നല്‍കി വിദ്യാര്‍ത്ഥികള്‍ കൂട്ടുകാര്‍ക്കു കത്തെഴുതി പോസ്റ്റ് ചെയ്തു.

 

 

ലോക പോസ്റ്റല്‍ ദിനം; വിദ്യാര്‍ത്ഥികള്‍ കത്തെഴുതി

 

Share

Leave a Reply

Your email address will not be published. Required fields are marked *