കോഴിക്കോട് : ഇഎംഎസ് മെമ്മോറിയല്‍ ട്രെയിനിങ് കോളേജ് പ്ലാനിങ് ഫോറത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു. ഡെപ്യൂട്ടി രജിസ്ട്രാറും, കോഴിക്കോട് ഇഎംഎസ് മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പാളുമായ സി.പി.അഷ്റഫ് ഉദ്ഘാടനം ചെയ്തു.
‘സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹ്യ പ്രസക്തി, സാധ്യതകള്‍, വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ഇ.പ്രേംകുമാര്‍ സംസാരിച്ചു. എച്ഡിസി പ്രിന്‍സിപ്പാള്‍ പി.കെ.ബിന്ദു അധ്യക്ഷത വഹിച്ചു. ജെഡിസി പ്ലാനിങ് ഫോറം കണ്‍വീനര്‍ സി.സി.അമിത്, സര്‍ക്കിള്‍ സഹകരണ ഇന്‍സ്ട്രക്ടര്‍ കാര്‍ത്തിക്, കെ.സുധാകരന്, പ്ലാനിങ് ഫോറം ജോയിന്റ് കണ്‍വീനര്‍ ആതിര എസ് സജീവന്, പി.കെ.ബാബു എന്നിവര്‍ സംസാരിച്ചു. രാവിലെ കോളേജ് അങ്കണത്തില്‍ പതാക ഉയര്‍ത്തലും, പ്രതിജ്ഞയും നടന്നു. സഹകരണ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയികളായ ആര്.ചിത്തിര, ഇ.വാസുദേവന്‍ നായര്‍, പി.എന്‍.നിപിന് എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ കൈമാറി.
അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു
