കോഴിക്കോട്: മലബാര്‍ മാപ്പിള കലാ അക്കാദമിയുടെ ലൈഫ് ടൈം അച്ചിവ്‌മെന്റ് അവാര്‍ഡ് വിതരണവും ഗായകന്‍ അമീര്‍ കാലിക്കറ്റ് നയിക്കുന്ന ഇശല്‍ നൈറ്റ്-02 പരിപാടിയും 10ന് വൈകുന്നേരം ആറ് മണിക്ക് ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അര നൂറ്റാണ്ടിലേറെയായി വിദ്യാഭ്യാസ-കാരുണ്യമേഖലക്ക് നല്‍കുന്ന സമഗ്ര സംഭാവന പരിഗണിച്ചാണ് ഫാ. കുര്യക്കോസ് വട്ടമറ്റത്തിന് 25000 രൂപയുടെ അവാര്‍ഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നഅവാര്‍ഡ് നല്‍കുന്നതെന്ന് മലബാര്‍ മാപ്പിള കലാഅക്കാദമി ചെയര്‍മാന്‍ പി.എച്ച് താഹ അറിയിച്ചു. ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി അഡ്വ. കെ. ജയന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഒ. സദാശിവന്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും. പ്രശസ്ത ഗായകരായ ഷഹജ മലപ്പുറം, അബ്ദുല്‍ ഹയ്യ്, തുഷാര, മൂസ നസീര്‍ എരഞ്ഞോളി എന്നിവര്‍ സംഗീത നിശയില്‍ അണിനിരക്കും.
വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ മാപ്പിള കലാഅക്കാദമി ചെയര്‍മാന്‍ പി.എച്ച് താഹ, സ്വീകരണക്കമ്മിറ്റി ചെയര്‍മാന്‍ സിദ്ദീഖ് കാഞ്ഞിരത്തിങ്ങല്‍, ട്രഷറര്‍ അഷ്‌റഫ് ഈസ്റ്റ് വെള്ളിമാട്കുന്ന്, ഗായകന്‍ അമീര്‍ കാലിക്കറ്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മലബാര്‍ മാപ്പിള കലാ അക്കാദമി അവാര്‍ഡ് പ്രഫ. കുര്യാക്കോസ് വട്ടമറ്റത്തിന്
