കോഴിക്കോട്: പരപ്പില്‍ എം.എം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കും, സ്തുത്യര്‍ഹ സേവനത്തിന് ശേഷം വിരമിച്ച അധ്യാപകര്‍ക്കുമായി ‘റേഡിയന്‍സ് 2026’ എന്ന പേരില്‍ അനുമോദന-യാത്രയയപ്പ് സംഗമം നടത്തി.സബ് കലക്ടര്‍ ഗൗതം രാജ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.സമൂഹത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് പ്രതിഭാശാലികളായ വിദ്യാര്‍ത്ഥി സമൂഹമാണെന്നും, അറിവും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി വളരുന്ന യുവതലമുറയാണ് നാളെയുടെ രാഷ്ട്രശില്‍പ്പികളാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സ്‌കൂള്‍ പി ടി എ പ്രസിഡന്റ് കെ.വി.ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാറ ജാഫര്‍ മുഖ്യപ്രഭാഷണം നടത്തി. വിശിഷ്ടാതിഥികളായി സുധ എസ് (ആര്‍.ഡി.ഡി കോഴിക്കോട്), പ്രശസ്ത ഫുട്‌ബോള്‍ താരം ഗനി നിഗം എന്നിവര്‍ പങ്കെടുത്തു. വിരമിക്കുന്ന അധ്യാപകരുടെ സേവനങ്ങളെ അനുസ്മരിക്കുകയും വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ഉപഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.പ്രിന്‍സിപ്പാള്‍
ഹനീഫ് പി,ഹെഡ്മാസ്റ്റര്‍ ഇ.റിയാസ്,എം.ഇ.എ സെക്രട്ടറി പി.വി. ഹസന്‍കോയ,ടി.പി ഹംസത്ത്, മദര്‍ പി.ടി.എ ചെയര്‍പേഴ്‌സണ്‍ ആയിഷ മെറീന,സ്റ്റാഫ് സെക്രട്ടറിമാരായ എം.സാബിറ,കെ.എം.എ നാസര്‍,സക്കരിയ,ജവാദ് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സര്‍വീസില്‍ നിന്നും വിരമിച്ച അഷ്‌റഫ് കെ, എം.ടി. അബ്ദുല്‍ ഗഫൂര്‍,പി.കെ അസീസ്,ജാസ്മിന്‍ കിണറ്റിങ്കല്‍ എന്നിവരെ ആദരിച്ചു.
അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പൂര്‍വവിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ വലിയ ജനപങ്കാളിത്തമാണ് പരിപാടിക്കുണ്ടായത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജലീല്‍ കെ.കെ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡണ്ട് റാഫി മുഖദാര്‍ നന്ദിയും പറഞ്ഞു.
