എലിസ്റ്റോ ടെഫ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് : താരലേലം നടത്തി

എലിസ്റ്റോ ടെഫ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് : താരലേലം നടത്തി

കോഴിക്കോട്: തെക്കേപ്പുറം പ്രവാസി ഫുട്‌ബോള്‍ അസോസിയേഷന്‍ (ടെഫ) നേതൃത്വം നല്‍കുന്ന എലിസ്റ്റോ ടെഫ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി താരലേലം നടത്തി. മലബാര്‍ ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങ് കെ ജയന്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ടെഫ ചെയര്‍മാന്‍ പി എം താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു.12 ക്ലബുകളില്‍ നിന്നുമായി 120 പ്രമുഖ താരങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു.ജൂനിയര്‍ വിഭാഗത്തില്‍ മികച്ച കളിക്കാരായ ഗോള്‍ കീപ്പര്‍ താസീം യസീദ് ബറാമിയെ നവാഗതരായ കാസ്‌ക് ചെമ്മങ്ങാടും സീനിയര്‍ വിഭാഗത്തില്‍ നിഷാം കടാക്കിയെ ‘ കീപ്പ്‌സ് സെയ്ക്ക് കുറ്റിച്ചിറ ടീമും മികച്ച ലേലത്തുകയ്ക്ക് സ്വന്തമാക്കി.എലിസ്റ്റോ ചെയര്‍മാന്‍ വസീം അസ്ലം ട്രോഫി പ്രകാശനം ചെയ്തു.മെറാള്‍ഡ് ജ്വല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുള്‍ ജലീല്‍ ഇടത്തില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്ക് മെമോന്റോ സമ്മാനിച്ചു. കോഴിക്കോട് ഡിസ്ട്രിക്ക് ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി സാജേഷ് കുമാര്‍ ലേലം സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.സി.എം.സി പ്രസിഡന്റ് ഫൈസല്‍ ഹസ്സന്‍, ടി.പി.എല്‍ ചെയര്‍മാന്‍ എന്‍. ലബീബ്, പി വി യൂനസ് ,ഹാഷിം കടാകലകം,സാലിഹ് ബാറാമി, പി പി ഷെഫീഖ്, എ അഹമ്മദ് , റമീസ് അഹമ്മദ്,മജ്സും അലി, പി വി തൗഫീഖ്, മുനീര്‍ കുന്നത്ത്, എസ് വി സഫര്‍, സാജിദ് തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.ഷബീര്‍ അഹമ്മദ് (എസ് ആര്‍ കെ),പി എം താജുദ്ദീന്‍, കെ എം അക്താബ്, കെ വി ജാബിര്‍ എന്നിവര്‍ താരലേലം നിയന്ത്രിച്ചു. ടൂര്‍ണ്ണമെന്റ് 23 മുതല്‍ 27 വരെ ചെറുവണ്ണൂരിലെ അഡ്രസ് ടര്‍ഫ് ഗ്രൗണ്ടില്‍ നടക്കും.

 

 

 

എലിസ്റ്റോ ടെഫ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് :
താരലേലം നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *