കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി പൈതൃക സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ഹെറിറ്റേജും അകം ദ സ്പേസും സംയുക്തമായി ‘ ഗ്രേറ്റ് ഇന്ത്യന്‍ സര്‍വേ’ എന്ന തലക്കെട്ടില്‍ ഇന്ത്യയിലെ ഭൂപട നിര്‍മ്മാണത്തിന് തുടക്കം കുറിച്ച ഗ്രേറ്റ് ട്രിഗോണോമെട്രിക്കല് സര്‍വേയെക്കുറിച്ച് ടോക്ക് സെഷന് സംഘടിപ്പിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ചരിത്രാധ്യാപകനുമായ ഹാമിദലി വാഴക്കാട് സെഷന് നേതൃത്വം നല്കി.
കല്ലായിപുഴയുടെ തീരത്തിലൂടെ സംഘടിപ്പിച്ച സ്റ്റോറി ടെല്ലിങ് വാക്കിന് ശേഷം കല്ലായി അകം ദ സ്പേസില്‍ വെച്ച് നടന്ന പരിപാടിയില്‍ മുപ്പതോളം ആളുകള്‍ പങ്കെടുത്തു. അകം ദ സ്പേസ് കോ-ഫൗണ്ടര്‍ ദാനിഷ് സ്വാഗതവും, സിറ്റി ഹെറിറ്റേജ് ഫൗണ്ടര്‍ മുഹമ്മദ് ഷിഹാദ് നന്ദിയും പറഞ്ഞു. സിറ്റി ഹെറിറ്റേജ് അഡ്മിനിസ്ട്രേറ്റര്‍ യാസീന്‍ അഷറഫ്, ഹസീബ് അഹമദ്, ഷാമില്‍ എന്നിവര്‍ നേതൃത്വം നല്കി.
ടോക്ക് സെഷന് സംഘടിപ്പിച്ചു
