ഇ എന്‍ ടി പിജി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

ഇ എന്‍ ടി പിജി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: ഇ എന്‍ ടി പിജി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരീക്ഷ പരിശീലന പരിപാടി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജയറാം പണിക്കര്‍ ഹാളില്‍ സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജ് ഇഎന്‍ടി വിഭാഗവും, എ ഒ ഐ കോഴിക്കോട് ചാപ്റ്ററും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സജീത് കുമാര്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. എ ഒ ഐ നാഷണല്‍ പ്രതിനിധി ഡോ കുമാരസ്വാമി മുഖ്യാതിഥിയായിരുന്നു. എ ഒ ഐ കോഴിക്കോട് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ ശങ്കര്‍ മഹാദേവന്‍ , സെക്രട്ടറി ഡോ വിഷ്ണു, മലബാര്‍ മെഡിക്കല്‍ കോളേജ് ഇഎന്‍ടി വിഭാഗം മേധാവി ഡോ മുരളീധരന്‍ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറോളം പിജി വിദ്യാര്‍ത്ഥികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ഇവര്‍ക്ക് കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ഇഎന്‍ടി വിഭാഗം പ്രൊഫസര്‍മാര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ എടുത്തു. അഡീഷണല്‍ സൂപ്രണ്ടും വകുപ്പ് മേധാവിയുമായ ഡോ സുനില്‍കുമാര്‍ സ്വാഗതവും കോഴ്‌സ് ഡയറക്ടര്‍ ഡോ സപ്ന നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

 

 

ഇ എന്‍ ടി പിജി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *