ഡോ.അബു കുമ്മാളി
കാലിക്കറ്റ് യുണിവേര്സിറ്റി സ്വദേശിയായ ഡോ.അബു കുമ്മാളി 1970-ല്‍ ചേലേമ്പ്ര പനയപ്പുറം കുമ്മാളി കോയ ഹാജിയുടെയും ഫാത്തിമക്കുട്ടി ഹജ്ജുമ്മയുടെയും മകനായി ജനിച്ചു.
പരിസ്ഥിതി പഠനത്തിലും കൃഷിയിലും വിദഗ്ദ്ധനായ ഡോ. അബു കുമ്മാളി, അക്കാദമികവും സാമൂഹികവുമായ മേഖലകളില്‍ കാര്യമായ സ്വാധീനം ചെലുത്തിയ ഗവേഷകനാണ്,
പരിസ്ഥിതിയുടെ മാനിഫെസ്റ്റോ,സഞ്ചാരപഥം, വഴിയും മിഴിയും എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. വിവിധ സാംസ്കാരിക സംഘടനകളും മറ്റും പുരസ്കാരങ്ങള്‍ നല്കി ആദരിച്ചിട്ടുണ്ട്.
പഠന ഗവേഷണങ്ങളുടെ ഭാഗമായി നിരവധി വിദേശ രാജ്യങ്ങളും,ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും ലക്ഷദ്വീപ്,ആന്‍ഡമാന്‍ ദ്വീപുകളും സന്ദര്‍ശിച്ചിട്ടുണ്ട്.
ചിന്തകന്‍, വാഗ്മി, മികച്ച എഴുത്തുകാരന് എന്നീ നിലകളില്‍ ബഹുമുഖ വ്യക്തിത്വമാണ് ഡോ.അബു കുമ്മാളി. മതേതര മൂല്യങ്ങള്‍ക്കായി ഉറച്ചുനില്‍ക്കുകയും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാമുഹ്യ പ്രതിബദ്ധതയുള്ള സാംസ്കാരിക പ്രവര്‍ത്തകനാണ് അദ്ദേഹം.
ഇപ്പോള്‍ ഇക്കോപീസ് മിഡ്ലീസ്റ്റിന്റെ ക്ഷണ പ്രകാരം ലോക പരിസ്ഥിതി കോണ്ഫ്രന്സില് പങ്കെടുക്കുന്നതിനായി വിയറ്റ്നാമിലാണുളളത്.
നാളെ പരിചയപ്പെടാം ബേപ്പൂര്‍ മുരളീധരപ്പണിക്കരെ
