തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് സി.ജെ. റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രം ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മ്മലാ സീതാരമന് മുഖ്യമന്ത്രി കത്തയച്ചു. ഇതുമായി ബന്ധപ്പെട്ട് പരിചയ സമ്പത്തുള്ള ഒരാളെ കമ്മീഷന് അധ്യക്ഷനായി നിയമിക്കണമെന്നും കത്തില്‍ ഉന്നയിച്ചു.
റെയ്ഡിനിടെ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നും, എല്ലാ രേഖകളും നല്‍കിയിട്ടും മാനസികമായി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് റോയി പറഞ്ഞതായി കുടുംബം ആരോപിച്ചെന്നും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു.
സി.ജെ.റോയിയുടെ മരണം;ജുഡീഷ്യല്‍ അന്വേഷണം വേണം,മുഖ്യമന്ത്രി
