കോഴിക്കോട്: വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ പി.വി.അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇതോടെ കോണ്‍ഗ്രസ്സിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടത്തി. അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ നേരത്തെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു.
യുഡിഎഫില്‍ നിന്ന് ഉറപ്പ് ലഭിച്ചതോടെ് അന്‍വര്‍ ബേപ്പൂരില്‍ സജീവമായി.ബേപ്പൂരില്‍ ഫ്ളക്സും ബോര്‍ഡുകളും സ്ഥാപിച്ചു.
രാവിലെ ബേപ്പൂരിലെ ചാലിയം ഹാര്‍ബര്‍ സന്ദര്‍ശിച്ച അന്‍വര്‍ മത്സ്യതൊഴിലാളികളുമായി സംവദിച്ചു.മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെ അന്‍വര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. വികസനം ജനങ്ങള്‍ക്ക് നേരിട്ട് അനുഭവപ്പെട്ടാല്‍ പിന്നെ ജാഥയുടെ ആവശ്യമില്ല, എംവി ഗോവിന്ദന്റെ വികസന ജാഥ മറ്റൊരു തട്ടിപ്പാണ്. തൊഴിലാളികളെ കുറിച്ച് മുഹമ്മദ് റിയാസ് പ്രസംഗത്തില്‍പോലും പറയാറില്ലെന്നും അദ്ദേഹം പറയുന്നത് ടൂറിസത്തെ കുറിച്ചാണെന്നും അന്‍വര്‍ ആരോപിച്ചു.
