ഇന്ത്യയിലെ മുന്‍നിര യൂറോളജിസ്റ്റ് ഡോ. മോഹന്‍ കേശവമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ യൂറോളജി ടീം ഇനി മേയ്ത്രയില്‍

ഇന്ത്യയിലെ മുന്‍നിര യൂറോളജിസ്റ്റ് ഡോ. മോഹന്‍ കേശവമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ യൂറോളജി ടീം ഇനി മേയ്ത്രയില്‍

കോഴിക്കോട്: ലോകോത്തര നിലവാരത്തിലുള്ള യൂറോളജി-വൃക്കരോഗ ചികിത്സ മലബാറിന് ലഭ്യമാക്കുന്നതിന്റെ ഭാഗമായി മേയ്ത്ര ഹോസ്പിറ്റലില്‍ നവീകരിച്ച യൂറോളജി – വൃക്കരോഗ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തെ ഏറ്റവും പ്രമുഖരില്‍ ഒരാളായ യൂറോളജി വിദഗ്ധനും, ബാംഗ്ലൂര്‍ ഫോര്‍ട്ടിസ് ആശുപത്രിയിലെ റീനല്‍ സയന്‍സസ് സ്‌പെഷ്യല്‍റ്റി കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. മോഹന്‍ കേശവമൂര്‍ത്തി മേയ്ത്ര ഹോസ്പിറ്റലിന്റെ യൂറോളജി വിഭാഗത്തിന്റെ അമരത്തേക്ക് എത്തുന്നു. റോബോട്ടിക്/ലേസര്‍ യൂറോളജി രംഗത്തെ പ്രമുഖനായ അദ്ദേഹത്തോടൊപ്പമുള്ള വിദഗ്ധ സംഘമാണ് പുതിയ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്.

നവീകരിച്ച വിഭാഗത്തിലൂടെ റോബോട്ടിക് സര്‍ജറി ഉള്‍പ്പെടെയുള്ള അത്യാധുനിക സേവനങ്ങളാണ് മേയ്ത്ര ഹോസ്പിറ്റല്‍ ലഭ്യമാക്കുന്നത്. റീനല്‍ സ്റ്റോണുകള്‍ക്കുള്ള RIRS, URS എന്നിവയും പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍ക്കുള്ള Laser TURP, HoLEP,യൂറോലിഫ്റ്റ് എന്നിവയും ഉള്‍പ്പെടുന്ന അഡ്വാന്‍സ്ഡ് ലേസര്‍ & എന്‍ഡോയൂറോളജി ശസ്ത്രക്രിയകള്‍ ഇനി മേയ്ത്രയില്‍ ലഭ്യമാണ്. കൂടാതെ മൂത്രനാളിയിലെയും വൃക്കയിലെയും കാന്‍സര്‍ രോഗങ്ങള്‍ക്കുള്ള കൃത്യമായ ചികിത്സയും സങ്കീര്‍ണ്ണമായ റീ കണ്‍സ്ട്രക്റ്റീവ് ശസ്ത്രക്രിയകളും ഉള്‍പ്പെടുന്ന യൂറോ-ഓങ്കോളജി സേവനങ്ങളും, അത്യാധുനിക കിഡ്‌നി-പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റേഷനും മിനിമലി ഇന്‍വേസീവ് ഡോണര്‍ നെഫ്രെക്ടമികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം പുരുഷന്മാരുടെ പ്രത്യേക ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ആന്‍ഡ്രോളജി ചികിത്സകളും കുട്ടികളിലെ ജന്മനാ ഉള്ള യൂറോളജിക്കല്‍ വൈകല്യങ്ങള്‍ പരിഹരിക്കുന്ന പീഡിയാട്രിക് യൂറോളജി സേവനങ്ങളും രോഗികള്‍ക്കായി ഇനി ലഭ്യമാണ്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവന പരിചയസമ്പത്തുള്ള ഡോ. മോഹന്‍ കേശവമൂര്‍ത്തി, 2,500-ലധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും 3,000-ലധികം ലേസര്‍ പ്രോസ്റ്റേറ്റ് ശസ്ത്രക്രിയകളും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. സങ്കീര്‍ണ്ണമായ യൂറോളജി രോഗങ്ങള്‍ക്കും അത്യാധുനിക പരിചരണം ഇനി കോഴിക്കോട്ട് മേയ്ത്രയില്‍ ലഭ്യമാകും.

മലബാറിലെ ആരോഗ്യ രംഗത്തിന് വലിയ സംഭാവനകള്‍ നല്‍കിയ മേയ്ത്ര ഹോസ്പിറ്റല്‍ യുറോളജി രംഗത്ത് പുതിയ കാല്‍വെപ്പാണ് നടത്തുന്നതെന്ന് ഡോ. മോഹന്‍ കേശവമൂര്‍ത്തി പറഞ്ഞു. കിഡ്‌നി രോഗങ്ങള്‍ കൂടിവരുന്ന കാലത്ത് രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ലോകാത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂറോളജി വിഭാഗം വിപുലീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയ്ത്ര ഹോസ്പിറ്റലിലെ കമ്യൂണിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ ജിജോ വി ചെറിയാന്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ നിഹാജ് ജി മുഹമ്മദ്, സെന്റര്‍ ഫോര്‍ നെഫ്രോ യൂറോ സയന്‍സ് സീനിയര്‍ കണ്‍സല്‍ടന്റ് ഡോ. വിനുഗോപാല്‍, ഡോ സര്‍ഫാര്‍സ് അസ്ലം, ഡോ റയീസ് റഷീദ്, കൗണ്‍സിലര്‍ ശ്രീജ സുരേഷ് എന്നിവര്‍ പങ്കെടുത്തു.

രോഗികള്‍ക്ക് മെട്രോ നഗരങ്ങളെയോ വിദേശരാജ്യങ്ങളെയോ ആശ്രയിക്കാതെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള യൂറോളജി ചികിത്സ സ്വന്തം നാട്ടില്‍ ലഭ്യമാക്കുകയാണ് ഈ നവീകരണത്തിലൂടെ മേയ്ത്ര ഹോസ്പിറ്റല്‍ ലക്ഷ്യമിടുന്നത്.

 

 

ഇന്ത്യയിലെ മുന്‍നിര യൂറോളജിസ്റ്റ് ഡോ. മോഹന്‍ കേശവമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ യൂറോളജി ടീം ഇനി മേയ്ത്രയില്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *