കോംട്രസ്റ്റ് വിഷയം സര്‍ക്കാര്‍ പരിഹരിക്കണം

കോംട്രസ്റ്റ് വിഷയം സര്‍ക്കാര്‍ പരിഹരിക്കണം

കോഴിക്കോട്: ചരിത്ര പ്രാധാന്യമുള്ള കോമണ്‍ വെല്‍ത്ത് ഹാന്റ്‌ലൂം (കോംട്രസ്റ്റ്) വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോംട്രസ്റ്റ് സംയുക്ത സമര സമിതി കണ്‍വീനര്‍ ഇ.സി.സതീശനും, എഐടിയുസി സംസ്ഥാന സെക്രട്ടറി പി.കെ.നാസറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോംട്രസ്റ്റ് സംരക്ഷിക്കുന്ന കാര്യത്തിലും, തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിലും ഇടതു മുന്നണി സര്‍ക്കാര്‍ വലിയ അനാസ്ഥയാണ് കാണിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കോംട്രസ്റ്റ് വിഷയം പരിഹരിക്കണമെന്നാവശ്യപ്പെടുമെന്നവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍പി.ശിവപ്രകാശന്‍, എ.ബാലചന്ദ്രന്‍, ഷാജി ജോസ് എന്നിവരും സംബന്ധിച്ചു.

 

 

 

കോംട്രസ്റ്റ് വിഷയം സര്‍ക്കാര്‍ പരിഹരിക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *