കോഴിക്കോട്: അപകീര്‍ത്തിപരമായ വീഡിയോ പ്രചരിപ്പിച്ച് യുവാവ് മരിച്ച കേസില്‍ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യമില്ല.കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ഷിംജിതയ്ക്ക് ജാമ്യം നിഷേധിച്ചത്.ഗോവിന്ദപുരം സ്വദേശി യു.ദീപക് (41) ജീവനൊടുക്കിയത് ഷിംജിത സമൂഹമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിലെ മനോവിഷമത്തിലാണെന്ന് മാതാവ് നല്‍കിയ പരാതിയിലാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി ഷിംജിതയെ അറസ്റ്റ് ചെയ്തത്. കോടതി ജാമ്യം നിഷേധിച്ചതോടെ ഷിംജിത മഞ്ചേരിയിലെ വനിതാ ജയിലില്‍ റിമാന്‍ഡില്‍ തുടരും.
യുവാവ് ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് വിഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച കേസില്‍ പ്രതി ഷിംജിത മുസ്തഫയുടെ (35) ജാമ്യാപേക്ഷ കോടതി തളളി. കോടതി ജാമ്യം നിഷേധിച്ചതോടെ ഷിംജിത മഞ്ചേരിയിലെ വനിതാ ജയിലില്‍ റിമാന്‍ഡില്‍ തുടരും.ഷിംജിത നിരപരാധിയാണെന്നുള്ള അഭിഭാഷകന്റെ വാദത്തിനെതിരെ ബോധപൂര്‍വ്വമാണ് പ്രതി ഇങ്ങനെ ചെയ്തതെന്നും സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്കു കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും കിട്ടുന്നതിനാണ് പ്രതി കുറ്റം ചെയ്തതെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്.മാത്രമല്ല ഒരു പരാതിയുമില്ലാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.ജാമ്യം ലഭിച്ചാല്‍ പ്രതി ഇനിയും സമാനമായ കുറ്റകൃത്യം നടത്താനിടയുണ്ട്. മാത്രമല്ല മറ്റുള്ളവര്‍ക്കും ഇത്തരം പ്രവൃത്തികള്‍ പ്രചോദനമാകുമെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഷിംജിതയ്ക്ക് ജാമ്യമില്ല
