തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി സ്ഥാനാരോഹണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി തീപാറും പ്രചരണമായിരിക്കും ഉണ്ടാവുക. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നണികള്‍ തമ്മില്‍ കടുത്ത പോരാട്ടമായിരിക്കും നടക്കുന്നത്. 23,000 വാര്‍ഡുകളിലായി ഒരു ലക്ഷത്തോളം സ്ഥാനാര്‍ത്ഥികളാണ് അങ്കത്തട്ടിലുള്ളത്.രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തീവ്രമായ ഈ പോരാട്ടത്തില്‍ വിജയവും പരാജയവും ,വരുന്ന നിയമസഭാ തെരഞ്ഞടുപ്പിന്റെ മറ്റൊലിയായിരിക്കും. തലസ്ഥാന നഗരിയില്‍ വിമതശല്യവും മുന്നണി സ്ഥാനാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അഞ്ചിടത്ത് എല്‍.ഡി.എഫിനും യു.ഡി.എഫിനും ശല്യമായി വിമത സ്ഥാനാര്‍ത്ഥികളുടെ പ്രവര്‍ത്തനം ശക്തമായിരിക്കുകയാണ്. വിമതശല്യം മറ്റു ജില്ലകളിലും വ്യാപിച്ചിരിക്കുന്ന ബുദ്ധിമുട്ടില്‍ ഇവരെ അനുനയിപ്പിക്കാന്‍ നേതൃത്വം അവസാന നിമിഷം വരെ ശ്രമം തുടര്‍ന്നിട്ടും ഒന്നും ഫലവത്തായിട്ടില്ലത്രെ. ഭരണപക്ഷത്തെ നേതാക്കള്‍ തമ്മിലുള്ള വടംവലി മുന്നണി രാഷ്ട്രീയത്തെ ഇളക്കി മറിച്ചിട്ടിരിക്കുകയാണ്. പൊതുജനങ്ങളുടെ വിശ്വസം ആവിയാകുമെന്ന തോന്നലും ഇക്കൂട്ടര്‍ക്കുണ്ട്. എന്തായിരുന്നാലും വരും ദിവസങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ മത്സര പ്രചാരണങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം സ്വരൂപിക്കേണ്ടത് സ്ഥാനാര്‍ത്ഥികളുടെ ആവശ്യമെന്നതിനാല്‍ ഇപ്രാവിശ്യത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് കൊഴുപ്പ് കൂടും.
ഇനി തീപാറും പ്രചരണം: മുന്നണികള്‍ ഇഞ്ചോടിഞ്ച്
