കോഴിക്കോട്: ഭരതനാട്യം വനിതാവിഭാഗത്തില്‍ കോഴിക്കോടിന്റെ പി ആര്‍ഷ ഒന്നാം സ്ഥാനം നേടി. മുരുക സ്തുതിയാണ് അവതരിപ്പിച്ചത്. കോഴിക്കോട് ജില്ലയിലെ മണാശ്ശേരി സ്വദേശിനിയാണ്. വിദൂരവിദ്യാഭ്യാസ പദ്ധതി പ്രകാരം എം.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ബി.എക്ക് പഠിക്കുമ്പോള്‍ തന്നെ ഭരതനാട്യം അവതരിപ്പിക്കാറുണ്ട്. മാവൂര്‍ സ്വദേശി പ്രസന്നപാലന്റെയും നിഷയുടെയും മകളാണ്. റിബുവാണ് ഭര്‍ത്താവ്. നാലുവയസ്സുകാരിയായ ആഗ്നേയ മകളാണ്. പാലക്കാട് ജില്ലയില്‍ നിന്നുള്ള അശ്വതികൃഷ്ണക്കാണ് രണ്ടാം സ്ഥാനം. പട്ടാമ്പി കോളജില്‍ എം.എ ഹിസ്റ്ററി വിദ്യാര്‍ത്ഥിയാണ്.
ഭരതനാട്യത്തില്‍ പി. ആര്ഷക്ക് ഒന്നാം സ്ഥാനം
