ഐ എന്‍ ടി യു സി നേതാവ് വി പി മരക്കാരെ അനുസ്മരിച്ചു

ഐ എന്‍ ടി യു സി നേതാവ് വി പി മരക്കാരെ അനുസ്മരിച്ചു

കോഴിക്കോട് : ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡണ്ടും അഖിലേന്ത്യാ വൈസ് പ്രസിഡണ്ടുമായിരുന്ന വി പി മരക്കാരിന്റെ ഇരുപത്തി ഒമ്പതാം ചരമ വാര്‍ഷിക ദിനത്തില്‍ ഐ എന്‍ ടി യു സി അഫിലിയേറ്റഡ് യൂണിയന്‍സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ഗൃഹത്തില്‍ ചേര്‍ന്ന അനുസ്മരണ യോഗം ഐ എന്‍ ടി യു സി ദേശീയ സമിതി അംഗം എം കെ ബീരാന്‍ ഉത്ഘാടനം ചെയ്തു. കേരളത്തില്‍ തൊഴിലാളികള്‍ക്ക് ദിശാ ബോധം നല്‍കുകയും, തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത മാതൃകാ നേതാവായിരുന്നു വി പി മരക്കാര്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു.
അനുസ്മരണ സമിതി ചെയര്‍മാന്‍ എം പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ എം സതീഷ് കുമാര്‍, വിവിധ യൂണിയന്‍ നേതാക്കളായ ശ്രീവത്സന്‍ പടാറ്റ, കെ സി അബ്ദുല്‍ റസാക്ക്, ജബ്ബാര്‍ കൊമ്മേരി, സദാനന്ദന്‍ പെരുവയല്‍, കെ എന്‍ എ അമീര്‍, കെ പി ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

ഐ എന്‍ ടി യു സി നേതാവ് വി പി മരക്കാരെ അനുസ്മരിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *