ന്യൂഡല്‍ഹി: വന്‍ സ്‌ഫോടക വസ്തുക്കളുമായി ജെയ്‌ഷെ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിംഗ് ചുമതലക്കാരി ഡോക്ടര്‍ ഷഹീന ഷാഹിദ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയായ ഡോക്ടര്‍ ഷഹീന ഷാഹിദ് ആണ് അറസ്റ്റിലായത്. ഇവര്‍ ജെയ്ഷെ ഇഎം സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍ നയിക്കുന്ന ജെയ്ഷെ ഇഎമ്മിന്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉള്‍ മൊമിനാത്തിന്റെ ഇന്ത്യന്‍ ബ്രാഞ്ചിന്റെ ചുമതലക്കാരിയാണ്് ഇവരെന്ന്് ഡല്‍ഹി പൊലീസ് സൂചിപ്പിച്ചു. ഡല്‍ഹി സ്‌ഫോടനവുമായി ഡോക്ടര്‍ ഷഹീന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിങ്ങിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്തിരുന്നത് ഡോക്ടര്‍ ഷഹീന ഷാഹിദിന്റെ മേല്‍നോട്ടത്തിലായിരുന്നു.
പരിശോധനയില്‍ ഡോക്ടര്‍ ഷഹീന ഷാഹിദിന്റെ കാറില്‍ നിന്ന് പൊലീസ് തോക്കും കണ്ടെടുത്തിട്ടുണ്ട്. അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലാണ് ഡോ. ഷഹീനും ജോലി ചെയ്യുന്നത്. ഷഹീന്‍ അല്‍-ഫലാഹ് സര്‍വകലാശാലയുടെ ഭാഗമാണെന്നും ഫരീദാബാദിലെ രണ്ട് വാടക മുറികളില്‍ നിന്ന് 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും കത്തുന്ന വസ്തുക്കളും കണ്ടെടുത്തതിനെത്തുടര്‍ന്ന് അറസ്റ്റിലായ മുസൈബ് എന്ന കശ്മീരി ഡോക്ടര്‍ മുസമ്മിലുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹര്‍ ആണ് പാകിസ്ഥാനിലിരുന്ന് ജമാഅത്ത് ഉല്‍-മോമിനാത്ത് സംഘടനയെ നയിക്കുന്നത്. കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനായിരുന്നു സാദിയ അസ്ഹറിന്റെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍. ഇയാള്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
വന്‍ സ്‌ഫോടക വസ്തുക്കളുമായി ജെയ്‌ഷെ മുഹമ്മദിന്റെ
ഇന്ത്യയിലെ വനിതാ വിംഗ് ലീഡര്‍ ഡോക്ടര്‍ ഷഹീന ഷാഹിദ് അറസ്റ്റില്‍
