കോഴിക്കോട്: പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ പി.ഗംഗാധരന്‍ നായര്‍ ശതാഭിഷിക്തനാകുന്നു. ഓഗസ്റ്റ് 19 ന് കോഴിക്കോട്ട് വച്ച് ശതാഭിഷേക പരിപാടി വിപുലമായി നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. കോഴിക്കോട് ടിബിഎസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആചാര്യ എ.കെ.ബി നായര്‍ അധ്യക്ഷനായിരുന്നു. ആറ്റക്കോയ പള്ളിക്കണ്ടി, വേണു താമരശ്ശേരി, ഗോപിനാഥ് ചേന്നര, എം. ജയ തിലകന്‍, പി.ടി നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി ആചാര്യ എ.കെ.ബി നായര്‍ (ചെയര്‍മാന്‍), ആറ്റക്കോയ പള്ളിക്കണ്ടി (വര്‍ക്കിംഗ് ചെയര്‍മാന്‍), ഡോ. കെ.മൊയ്തു, പി.ടി നിസാര്‍ ( വൈസ് ചെയര്‍മാന്‍മാര്‍), വേണു താമരശ്ശേരി (കണ്‍വീനര്‍), എം. ജയതിലകന്‍, ഗോപിനാഥ് ചേന്നര (ജോയിന്റ് കണ്‍വീനര്‍മാര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.
പി.ഗംഗാധരന്‍ നായര്‍ ശതാഭിഷേക
ആഘോഷ കമ്മിറ്റി രൂപീകരിച്ചു
