ആക്ടിറ്റിയൂഡ് -25 അഭിനയ ശില്‍പശാല ബ്രോഷര്‍ പ്രകാശനം ചെയ്തു

ആക്ടിറ്റിയൂഡ് -25 അഭിനയ ശില്‍പശാല ബ്രോഷര്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: ആക്ടിറ്റിയൂഡ് – 2025 അഭിനയ പരിശീലന ശില്‍പശാല ബ്രോഷര്‍ പ്രകാശനം ചെയ്തു. മലയാളി കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ യൂണിറ്റിന്റെയും പതഞ്ജലി യോഗ റിസര്‍ച്ച് സെന്ററിന്റെയും സഹകരണത്തോടെ കാലിക്കറ്റ് പ്രസ് ക്ലബ് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന പഞ്ചദിന അഭിനയ ശില്‍പശാല -‘ആക്ടിറ്റിയൂഡ്- ആക്ടിങ് വിത്ത് ആറ്റിറ്റിയൂഡ്’ ബ്രോഷര്‍ പ്രകാശനം മുതിര്‍ന്ന നാടക കലാകാരന്‍ വില്‍സണ്‍ സാമുവല്‍ കലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി.മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു.
വിദ്യാര്‍ഥികളുടെ സര്‍ഗശേഷി തിരിച്ചറിയാനും ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാനുമുള്ള പരിശീലനത്തോടൊപ്പം അഭിനയ കലയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാനുമാണ് റെസിഡന്‍ഷ്യല്‍ ക്യാമ്പ് ഒരുക്കുന്നത്. ഇന്ത്യക്കത്തും പുറത്തും പ്രശസ്തരായ തിയറ്റര്‍ ട്രെയിനര്‍മാര്‍, ഡയറക്ടര്‍മാര്‍,ആക്ടേഴ്‌സ്, ടി.വി. പ്രോഗ്രാം പ്രൊഡ്യൂസര്‍മാര്‍ എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്. സംഘാടക സമിതി ചെയര്‍മാന്‍ കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, കണ്‍വീനര്‍ കൊല്ലേരി ശിവരാമന്‍, ട്രഷറര്‍ കെ.കെ. ഉണ്ണികൃഷ്ണന്‍, ചീഫ് കോഓഡിനേറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി.കെ. സജിത്ത്, കോഓഡിനേറ്റര്‍ പി.എസ്. രാകേഷ്, വൈസ് ചെയര്‍മാന്‍മാരായ മേലാല്‍ മോഹനന്‍, ഷീജ ചന്ദ്രന്‍, ക്യാമ്പ് ഡയറക്ടര്‍ കെ.കെ. പുരുഷോത്തമന്‍, അസി. ഡയറക്ടര്‍ സുലൈമാന്‍ കക്കോടി, എ.ബിജുനാഥ് എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ഡിസംബര്‍ 20 മുതല്‍ 24 വരെ കക്കോടി ബദിരൂര്‍ തപോവനത്തിലാണ് ക്യാമ്പ്. തെരഞ്ഞെടുക്കുന്ന നാല്‍പത് വിദ്യാര്‍ഥികള്‍ക്കാണ് ക്യാമ്പ് . രജിസ്‌ടേഷന്‍ ആരംഭിച്ചു. ഗൂഗ്ള്‍ ഫോം വഴിയാണ് രജിസ്‌ട്രേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400686633, 82 89950585

ആക്ടിറ്റിയൂഡ് -25 അഭിനയ ശില്‍പശാല ബ്രോഷര്‍ പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *