ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍ മാജിക്കുമായി ഗോപിനാഥ് മുതുകാട്

ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍ മാജിക്കുമായി ഗോപിനാഥ് മുതുകാട്

കോഴിക്കോട്: വര്‍ഷങ്ങള്‍ക്ക് ശേഷം ഗൃഹാതുര ഓര്‍മ്മകള്‍ പുതുക്കി, തന്റെ പ്രഥമ തട്ടകമായ കോഴിക്കോട്ട് അത്ഭുത മാജിക് പ്രകടനവുമായി ഗോപിനാഥ് മുതുകാട്. 1987ല്‍ കോഴിക്കോടാണ് മുതുകാടിന്റെ ജാല വിദ്യാ പ്രകടനത്തിന് അരങ്ങൊരുങ്ങിയത്. 38 വര്‍ഷം നീണ്ടു നിന്ന പ്രൊഫഷണല്‍ ഷോയില്‍ നിന്ന് 2019 മുതലാണ് മുതുകാട് പിന്‍മാറിയത്. 6 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്റെ പഴയ സഹപ്രവര്‍ത്തകരെ ഒരുമിച്ച് ചേര്‍ത്ത് നാളെ വൈകിട്ട് 5.30ന് പ്രൊവിഡന്‍സ് കോളേജില്‍ ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍ എന്ന നാമധേയത്തിലുള്ള മാജിക് പ്രോഗ്രാം അവതരിപ്പിക്കും. ഇന്ത്യന്‍ മാന്ത്രിക ലോകത്തെ അതികായന്‍ പി.സി.സര്‍ക്കാര്‍ ജൂനിയര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ കാസര്‍കോഡ് ആരംഭിക്കുന്ന ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് ഈ പദ്ധതിക്കുള്ള പിന്തുണ ശക്തിപ്പെടുത്തുക കൂടിയാണ് ഇന്ദ്രജാല പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍, ഓയ്‌സ്‌ക ഇന്റര്‍ നാഷണല്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട്ട് മാജിക് അക്കാദമി അടക്കമുള്ള സ്ഥാപനം ആരംഭിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് 2027ല്‍ കാസര്‍കോഡ് പ്രൊജക്ട് പൂര്‍ത്തിയാകുന്നതുവരെ മറ്റൊരു പ്രൊജക്ടിനെക്കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

 

ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍ മാജിക്കുമായി ഗോപിനാഥ് മുതുകാട്

Share

Leave a Reply

Your email address will not be published. Required fields are marked *