കോഴിക്കോട്: മിഠായിത്തെരുവിലെ ഖാദി ഗ്രാമോദ്യോഗ് എംമ്പോറിയത്തില്‍ കോഴിക്കോട് സര്‍വ്വോദയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഖാദി ഓണം മേള 2025ന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് മന്ത്രി എ.കെ.ശശീന്ദ്രനും ആദ്യ വില്‍പ്പനയുടെ ഉദ്ഘാടനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയും നിര്‍വ്വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എസ്.കെ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഖാദി സ്വദേശി സ്വാദ് ഓണക്കിറ്റിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.എസ്.ജയശ്രീയും ഖാദി നയന ചുരിദാര്‍ ബ്രാന്‍ഡിന്റെ പ്രകാശനം സിനി ആര്‍ട്ടിസ്റ്റ് അനുപമ വി.പിയും നിര്‍വ്വഹിച്ചു. അര്‍ബണ്‍ ഐസിഡിഎസ് സിഡിപിഒ പി.നൂര്‍ജഹാന്‍, ജെ.സി.എ കോഴിക്കോട് പ്രസിഡന്റ് അമീര്‍ സുഹൈല്‍, കേരള സ്റ്റേറ്റ് റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് എം.എം.സൈനുദ്ദീന്‍, ജെകോംവി ചെയര്‍മാന്‍ സുബിന്‍ സ്വാസ് ആശംസകള്‍ നേര്‍ന്നു. കോഴിക്കോട് സര്‍വ്വോദയ സംഘം പ്രസിഡന്റ് കെ.കെമുരളീധരന്‍ മുഖ്യ പ്രഭാഷണവും സംഘം സെക്രട്ടറി എം.കെ.ശ്യാം പ്രസാദ് സ്വാഗതവും ഗ്രാമോദ്യോഗ് എംമ്പോറിയം മാനേജര്‍ ടി.ഷൈജു നന്ദിയും പറഞ്ഞു. ഖാദി ഓണം മേളയോടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും, ഖാദി സ്ഥാപനങ്ങളും സംയുക്തമായി ആകര്‍ഷകമായ സമ്മാന പദ്ധതിയാണ് ഒരുക്കിയിട്ടുളളത്. ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാന കൂപ്പണ്‍ വീതം ലഭിക്കും. ഒന്നാം സമ്മാനമായി ടാറ്റ ഇയാഗോ ഇവി കാറും രണ്ടാം സമ്മാനമായി ജില്ലാ അടിസ്ഥാനത്തില്‍ ബജാജ് ചേതക് ഇവിയുടെ 14 സ്‌കൂട്ടറുകളും, മൂന്നാം സമ്മാനമായി 5000 രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിന് പുറമെ ജില്ലാ അടിസ്ഥാനത്തില്‍ ആഴ്ചതോറും ഉള്ള നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. കാരറ്റ്, ബീറ്റ്‌റൂട്ട്, മുരിങ്ങ തുടങ്ങിവയവയുടെ പുട്ടു പൊടികള്‍, ഡേയ്റ്റ്‌സ്, ബനാന റൈസ്, ബേബി ഫുഡ്, ഓബി സി മാള്‍ട്ട് പൗഡര്‍ തുടങ്ങിയവയുടെ കൗണ്ടര്‍, ചക്ക പുട്ടുപൊടി, ചക്ക വറുത്തത്, ചക്കപ്പഴം വറുത്തത്, ചക്ക ആട്ടപ്പൊടി, ചക്ക പായസം തുടങ്ങിയ ചക്ക വിഭവങ്ങളുടെ കൗണ്ടര്‍ മേളയുടെ പ്രത്യേകതയാണ്. നവരത്‌ന സ്റ്റോണുകള്‍, നെക്കലസ്, ഗോമേതകം, പുഷ്യരാഗം, മാണിക്യം, മരതകം തുടങ്ങിയ നാച്ച്വറല്‍ സ്റ്റോണ്‍ കൗണ്ടര്‍, പായസ കൗണ്ടര്‍, സുമ്‌നബാം, മള്‍ട്ടി റബ്ബിന്റെ ആയൂര്‍വ്വേദ ടൂത്ത് പൗഡര്‍, ഹെയര്‍ ഓയില്‍, പുല്‍ത്തൈലം തുടങ്ങി വൈവിദ്ധ്യമാര്‍ന്ന സ്റ്റാളുകളും മേളയിലുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ഖാദി ഉല്‍പ്പന്നങ്ങള്‍ എംമ്പോറിയത്തില്‍ ലഭ്യമാണ്. തുണിത്തരങ്ങള്‍, കരകൗശല വസ്തുക്കള്‍, ലതര്‍ ഉല്‍പ്പന്നങ്ങള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഗ്രോസറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണീച്ചറുകള്‍, കാര്‍പെറ്റുകള്‍, ചൂരല്‍ കസേരകള്‍, പാലക്കാടന്‍ മണ്‍പാത്രങ്ങള്‍, കറിക്കത്തികള്‍, പച്ചക്കറി വിത്തുകള്‍, വളങ്ങള്‍, അലങ്കാരച്ചെടികള്‍, ആയൂര്‍വ്വേദ സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍, മൂല്യവര്‍ദ്ധിത തേന്‍ ഉല്‍പ്പന്നങ്ങള്‍, ഖാദി കൂള്‍ബാര്‍ ഉള്‍പ്പെടെ നിരവധി സ്റ്റാളുകളും മേളയെ ആകര്‍ഷണീയമാക്കിയിട്ടുണ്ട്. ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30% വും ലതര്‍ ഉല്‍പ്പന്നങ്ങള്‍, ചെരിപ്പുകള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 10% കിഴിവും ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ക്ക് പലിശ രഹിത ക്രെഡിറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലൂടെയും മിഠായി തെരുവിലൂടെയും മേള നഗരിയിലേക്ക് പ്രവേശിക്കാവുന്നതാണ്. രാവിലെ 10 മണി മുതല്‍ രാത്രി 8 മണിവരെയാണ് പ്രവര്‍ത്തി സമയം. ഓണം മേളയോടനുബന്ധിച്ച് ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കും. സെപ്തംബര്‍ 4ന് മേള സമാപിക്കും.
