ചെറുവാടി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന് വിദ്യാര്‍ഥികള്‍ക്ക് ഫുട്ബോള്‍ കളിക്കനുയോജ്യമായ ഗോള്‍ പോസ്റ്റുകള്‍ നല്കി അഡ്വഞ്ചര്‍ ക്ലബ് ചെറുവാടി. സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ അഡ്വഞ്ചര്‍ ക്ലബ് രക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ ഗുലാം ഗുസൈന് കൊളക്കാടന്‍ ഷൂട്ടൗട്ട് ചെയ്ത് സ്കൂളിന് കൈമാറി. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എന്‍ ജമാല്‍ അധ്യക്ഷനായി, ഹെഡ് മിസ്ട്രസ് നിഷ എം.എന്‍,എസ് എം സി ചെയര്മാന് റഷീദ് മാണി, ജയലക്ഷ്മി ടീച്ചര്‍, ഷബീബ ടീച്ചര്‍,മുജീബ് മാസ്റ്റര്‍,പി ടി എ എസ് എം സി അംഗങ്ങളായ മുനീര്‍ കൂടത്തില്‍, റജീന പൈക്കാട്ടില്‍, നിയാസ് ചെറുവാടി, അഡ്വഞ്ചര്‍ ക്ലബ് ചെറുവാടി ഭാരവാഹികളായ നിയാസ് ചേറ്റൂര്‍, ജിയാദ് കെ, സാജിദ് യുകെ, മുജീബ് പൊറ്റമ്മല്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ ഷക്കീബ് കീലത്ത്, സ്വാഗതവും റീന ടീച്ചര്‍ നന്ദിയും പറഞ്ഞു.
ചെറുവാടി ജിഎച്ച് എസ് സ്കൂളിന് ഗോള്‍ പോസ്റ്റുകള്‍ നല്കി അഡ്വഞ്ചര്‍ ക്ലബ്
