കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷസ്് അതിവേഗം വളരുന്ന മാധ്യമ സ്ഥാപനമാണെന്ന് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ് പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പരപ്പില്‍ അനില്‍ രചിച്ച ‘പ്രണയ ജാലകം മെല്ലെ തുറക്കുമ്പോള്‍’ കവിതാ സമാഹാരത്തിന്റെ കവര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ നന്മയിലേക്ക് നയിക്കുന്നതാണ് സാഹിത്യ പ്രവര്‍ത്തനം. നവാഗതരായ എഴുത്തുകാരെ കണ്ടെത്തി, അവരെ വളര്‍ത്തിയെടുക്കുന്നതില്‍ പീപ്പിള്‍സ് റിവ്യൂവിന്റെ പങ്ക് അഭിമാനാര്‍ഹമാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത കവിയും, പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി പുസ്തക കവര്‍ ഏറ്റുവാങ്ങി. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു.
