അഞ്ച് ഡോക്ടര്‍മാര്‍ക്ക് ഇന്ന് ഐഎംഎയുടെ ആദരം
കോഴിക്കോട്; ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) കോഴിക്കോട് ബ്രാ ഞ്ച് 5 ഡോക്ടര്‍മാരെ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് നല്കി ഇന്ന് ആദരിക്കും. വൈകിട്ട് 7.30 ന് ഐഎംഎ ഹാളിലാണ് ചട ങ്ങ്. ഗവ. മെഡിക്കല്‍ കോളജ് ഇഎന്‍ടി വിഭാഗം മുന്‍ മേധാവി ഡോ. കെ.അശോക് കുമാര്‍, രാ ജേന്ദ്ര ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സല്‍റ്റന്റ് അനസ്തെറ്റിസ് ഡോ. എം.സി.രത്നവല്ലി, ജില്ലാ സഹകരണ ആശുപത്രി മെഡി ക്കല്‍ സൂപ്രണ്ട് ഡോ. കെ.സി രമേശന്, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി വിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ എം.പി ശ്രീജയന്‍, വയനാട് മെഡിക്കല്‍ കോളജ് ഓര്‍ത്തോ വിഭാഗം മേധാവി ഡോ. അനീന് എന്‍.കുട്ടി എന്നിവരെയാണ് ആദരിക്കുന്നത്.
