കോഴിക്കോട്: ചക്കോരത്തുകുളം ഐക്യ കേരള വായനശാല വായനാ പക്ഷാചരണം വായന ശാല ഹാളില്‍ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരന്‍ ശത്രുഘ്‌നന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും, വായനശാല പ്രസിഡണ്ടുമായ യു.കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. സി.എസ്.പീതാംബരന്‍ സ്വാഗതമാശംസിച്ചു. ഡോ.ശ്രീമാനുണ്ണി, ഡോ.ഷിബി.എം.തോമസ്, പ്രമോദ് ബിലാത്തിക്കുളം, പി.എസ്.സലീഷ്, റോബിന ദിപീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നന്ത്യാലി മുരളീധരന്‍ നന്ദി പറഞ്ഞു.
വായനാ പക്ഷാചരണം സംഘടിപ്പിച്ചു
