പി.പി. ദിവ്യയെ തള്ളിപ്പറഞ്ഞ് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍

പി.പി. ദിവ്യയെ തള്ളിപ്പറഞ്ഞ് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍

കണ്ണൂര്‍: എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ പൂര്‍ണമായും തള്ളിപ്പറഞ്ഞ് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍.

നവീന്‍ബാബുവിന്റെ മരണത്തിനിടയാക്കിയത് ദിവ്യയുടെ പ്രസംഗത്തിലെ അവസാനത്തെ പരാമര്‍ശമാണെന്നത് സത്യമാണ്. അത് തെറ്റാണെന്ന് ഞങ്ങള്‍ അന്നും ഇന്നും പറയുന്നത്.ആ കാഴ്ചപ്പാടാണ് അന്നും ഇന്നും ഞങ്ങള്‍ക്കുള്ളത്. ദിവ്യയ്‌ക്കെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അവരെ ഒഴിവാക്കിയതെന്നും ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍ സി.പി.എം. ജില്ലാ സമ്മേളനത്തില്‍ പി.പി. ദിവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിനിധികള്‍ അഭിപ്രായം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ജയരാജന്റെ മറുപടി.

 

 

 

പി.പി. ദിവ്യയെ തള്ളിപ്പറഞ്ഞ് സി.പി.എം.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍

Share

Leave a Reply

Your email address will not be published. Required fields are marked *