പ്രവാസി ഗ്ലോബല്‍ ഉച്ചകോടി; വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

പ്രവാസി ഗ്ലോബല്‍ ഉച്ചകോടി; വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: 2027 ജനുവരി 2-ന് കോഴിക്കോട്ട് നടക്കുന്ന വേള്‍ഡ് കെ.എം.സി.സി പ്രവാസി ഗ്ലോബല്‍ ഉച്ചകോടിയുടെ വിവരങ്ങള്‍ ധരിപ്പിക്കുന്നതിനും ക്ഷണിക്കുന്നതിനുമായി വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചു.

പ്രവാസി സമൂഹത്തിന്റെ ക്ഷേമവും കേരള വികസനവും ലക്ഷ്യമിട്ട് സംഘടന ആസൂത്രണം ചെയ്യുന്ന പദ്ധതികളും ഉച്ചകോടിയുടെ രൂപരേഖയും നേതാക്കള്‍ മുഖ്യമന്ത്രിയുമായി വിശദമായി ചര്‍ച്ച ചെയ്തു. വേള്‍ഡ് കെ.എം.സി.സിയുടെ രണ്ടാം വാര്‍ഷിക സംഗമമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

കൂടിക്കാഴ്ചയില്‍ മധ്യപൂര്‍വേഷ്യയിലെ നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നേതാക്കളില്‍ നിന്ന് ആരാഞ്ഞു. പ്രവാസികളുടെ കാര്യത്തില്‍ കേരള സര്‍ക്കാരിനുള്ള കരുതലും ശ്രദ്ധയും അദ്ദേഹം പങ്കുവെച്ചു. പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംഘടനയുടെ വിലയിരുത്തലുകളും മുന്‍കരുതലുകളും നേതാക്കള്‍ അറിയിച്ചു. നോര്‍ക്ക കെയര്‍ പദ്ധതി കാല താമസം ഒഴിവാക്കണമെന്നും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു

പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി ഡോ. പുത്തൂര്‍ റഹ്‌മാന്‍, ട്രഷറര്‍ യു.എ. നസീര്‍, വൈസ് പ്രസിഡന്റ് സി.വി.എം. വാണിമേല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

 

പ്രവാസി ഗ്ലോബല്‍ ഉച്ചകോടി; വേള്‍ഡ് കെ.എം.സി.സി
നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *