പൊന്‍മാണിച്ചന്റകം എക്‌സ്‌പോ ദി ബസാര്‍ നാടിനുത്സവമായി മാറി

പൊന്‍മാണിച്ചന്റകം എക്‌സ്‌പോ ദി ബസാര്‍ നാടിനുത്സവമായി മാറി

പി.ടി.നിസാര്‍

കോഴിക്കോട്: പൊന്‍മാണിച്ചന്റകംഎക്‌സ്‌പോ ദി ബസാര്‍, പട്ടു തെരുവില്‍ കുടുംബ കൂട്ടായ്മ പ്രസിഡന്റ് സി.എ.ഉമ്മര്‍കോയ ഉദ്ഘാടനം ചെയ്തു. പൊന്‍മാണിച്ചന്റകം കുടുംബ കൂട്ടായ്മ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് സി.എ.ഉമ്മര്‍കോയ പറഞ്ഞു. പരസ്പര ഐക്യവും സ്‌നേഹവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാടിനും സമൂഹത്തിനും ഗുണം പകരാന്‍ തറവാടംഗങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കോഴിക്കോടിന്റെ ഖ്യാതി ഉയര്‍ത്തിപ്പിടിക്കാനും, വികസന കുതിപ്പിലും പങ്കാളികളാകാന്‍ കഴിയുന്നതില്‍ നിറഞ്ഞ സന്തോഷമാണ് ഉള്ളതെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂട്ടായ്മ ജന.സെക്രട്ടറി ഇക്‌രിമത്ത്.പി.എ, സി.പി.മാമുക്കോയ, ഉമ്മര്‍ ബറാമി, പി.എന്‍.ഒലിദ്, പി.എ.സാജിദ്, പി.എ.അബ്ദുറഹിമാന്‍ എന്നിവര്‍ സംബന്ധിച്ചു. രണ്ടാമത്തെ എക്‌സ്‌പോയാണിത്. നാല്‍പ്പതോളം സ്റ്റാളുകളാണ് എക്‌സ്‌പോയില്‍ ഒരുക്കിയത്. എല്ലാ സ്റ്റാളുകളുടെയും ചുക്കാന്‍ പിടിച്ചതും തറവാട്ടിലെ വനിതകള്‍ തന്നെ. ഡ്രസ്സുകള്‍, ഇന്റീരിയല്‍ ഉല്‍പ്പന്നങ്ങള്‍, ഹാന്റ്‌മെയ്ഡ് ആക്‌സസറീസുകള്‍ റെഡിമെയ്ഡുകള്‍, കോട്ടണ്‍ മെറ്റീരിയലുകള്‍, ഓര്‍ഗാനിക് ഫുഡ് ഐറ്റംസുകള്‍, ചായപ്പൊടി, സാള്‍ട്ട്, പലവിധം അരികള്‍, ഔഷധ ഗുണമുള്ള ഭക്ഷ്യ എണ്ണകള്‍, പ്രാര്‍ത്ഥനാ ഡ്രസ്സുകള്‍, ഹാന്‍ഡ് മെയ്ഡ് ആഭരണങ്ങള്‍, ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍എന്നീ സ്റ്റാളുകളും തെക്കെപ്പുറത്തെ ഭക്ഷണപ്പെരുമ വിളിച്ചോതിയ ഫുഡ് കൗണ്ടറുകളും വിഭവങ്ങള്‍കൊണ്ട് ശ്രദ്ധേയമായി. ബിരിയാണി, ചട്ടിപ്പത്തിരി, കട്ട്‌ലറ്റ്, ചിക്കന്‍ നഗട്ട്‌സ്, ചിക്കന്‍ പോപ്‌കോണ്‍, ന്യൂഡില്‍സ്, ചിക്കന്‍, ബീഫ് ഫിഷ് കറികള്‍, നൈസ് പത്തിരി, ബോട്ടിക്കറി, ചട്ടിപ്പത്തിരി, മുട്ടമസാല, കൂന്തള്‍ നിറച്ചത്, ചെമ്മീന്‍ പൊരിച്ചത്, അരിയുണ്ട, റവയുണ്ട, കല്ലുമ്മക്കായ, മസാല വാഴയ്ക്ക, ചെമ്മീനട, കവാബ്, കാടമുട്ട, മുരിങ്ങയിലക്കറി, നാടന്‍ ദോശ, പാനിപൂരി, ചായ, ബട്ടര്‍ മില്‍ക്ക്, കുല്‍ഫി, ഐസ്‌ക്രീം, മിനറല്‍ വാട്ടര്‍ ഉള്‍പ്പെടെ രുചിയുടെ മേളമൊരുക്കി നിരവധി വിഭവങ്ങളാണ് സ്റ്റാളുകളില്‍ ഒരുക്കിയിരുന്നത്. ലൈവ് കിച്ചണും ഒരുക്കിയിട്ടുണ്ടായിരുന്നു.സ്റ്റാളുകള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ ചിലരെല്ലാം വര്‍ഷങ്ങളായി ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡറനുസരിച്ചും, ഓണ്‍ലൈനായും വില്‍പ്പന നടത്തുന്നവരാണ്. പലര്‍ക്കും സ്വന്തമായി ഷോപ്പുകളും, വീടുകളില്‍ സൗകര്യമൊരുക്കിയും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

സംരംഭകരില്‍ വീട്ടമ്മമാരും യുവതികളുമുണ്ട്. ഇന്‍സ്റ്റഗ്രാമടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെയും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നവരുണ്ട്.

കോഴിക്കോടിന്റെ രുചിപ്പെരുമ ലോക പ്രശസ്തമാണ് വ്യത്യസ്ത വിഭവങ്ങള്‍ ഉണ്ടാക്കിയും, പരീക്ഷണാടിസ്ഥാനത്തില്‍ വിഭവങ്ങള്‍ ഒരുക്കിയും പുതു ചരിത്രം രചിക്കാന്‍ പ്രാപ്തരായ വനിതകളാണ് പൊന്‍മാണിച്ചന്റകം എക്‌സ്‌പോ ദി ബസാറിന്റെ ഖ്യാതി മാലോകരിലെത്തിക്കുന്നത്. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വിപുലമായി മാര്‍ക്കറ്റ് ചെയ്യപ്പെടുകയാണെങ്കില്‍ ടൂറിസത്തിന് വലിയ ഒരു മുതല്‍ക്കൂട്ടാവും. കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയമായിരുന്നു.

160ഓളം വര്‍ഷം പഴക്കമുള്ളതാണ് പൊന്‍മാണിച്ചന്റകം തറവാട്. ഏതാണ്ട് 3000ത്തോളം അംഗങ്ങള്‍ കോഴിക്കോടും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും താമസിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുംബ കൂട്ടായ്മക്ക് ഘടകങ്ങളുണ്ട്.

 

പൊന്‍മാണിച്ചന്റകം എക്‌സ്‌പോ ദി ബസാര്‍
നാടിനുത്സവമായി മാറി

Share

Leave a Reply

Your email address will not be published. Required fields are marked *