വിട്ടൊഴിയാതെ മഴ; തമിഴ്‌നാട്ടില്‍ മഴ ശക്തം

വിട്ടൊഴിയാതെ മഴ; തമിഴ്‌നാട്ടില്‍ മഴ ശക്തം

ചെന്നൈ: തമിഴ്‌നാട്ടിലെ 14 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് തീവ്രമഴയാണ് പ്രവചിച്ചത്.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് തമിഴ്നാട്ടില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നത്. ജാഗ്രതയുടെ ഭാഗമായി എട്ടു ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ധര്‍മ്മപുരി, കരൂര്‍, കടലൂര്‍, മയിലാടുത്തുറൈ, പുതുക്കോട്ടൈ, നാമക്കല്‍, തിരുച്ചി, തഞ്ചാവൂര്‍, തിരുനെല്‍വേലി, കൂടാതെ പുതുച്ചേരിയിലുമാണ് അവധി പ്രഖ്യാപിച്ചത്.

ന്യൂനമര്‍ദ്ദം തെക്കന്‍ തമിഴ്നാട്ടിലേക്ക് നീങ്ങുന്നതോടെ തെക്കന്‍ തമിഴ്നാട്ടില്‍ മഴ കനക്കുമെന്നാണ് പ്രവചനം. വ്യാഴാഴ്ച മുതല്‍ മയിലാടുത്തുറൈ, തിരുനെല്‍വേലി ജില്ലകളില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. തെങ്കാശിയിലും തൂത്തുക്കുടിയിലും മയിലാടുത്തുറൈയിലും 300 മില്ലിമീറ്ററില്‍ അധികം മഴ ലഭിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കനത്തമഴയെ തുടര്‍ന്ന് താമ്രപര്‍ണി നദി കരകവിഞ്ഞൊഴുകി. താമ്രപര്‍ണി നദിയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ശ്രീവൈകുണ്ഠം മേഖലയില്‍ തൂത്തുക്കുടി ജില്ലാ ഭരണകൂടം വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഒരാഴ്ച മുമ്പും ചെന്നെയില്‍ ശക്തമായ ന്യൂനമര്‍ദ്ദവും മഴയും ഉണ്ടായിരുന്നു.ട്രെയിന്‍, വിമാന് സര്‍്വവീസുകളെയും ഇത് ബാധിച്ചിരുന്നു.

 

വിട്ടൊഴിയാതെ മഴ;
തമിഴ്‌നാട്ടില്‍ മഴ ശക്തം

 

Share

Leave a Reply

Your email address will not be published. Required fields are marked *