തിരുവനമ്പാടി: രണ്ട് എം.പിമാര്‍ ഉള്ള ഏക പാര്‍ലമെന്റ് മണ്ഡലം വയനാട് ആയിരിക്കുമെന്നും തങ്ങള്‍ ഒരുമിച്ച് വയനാടിന് വേണ്ടി ശബ്ദമുയര്‍ത്തുമെന്ന് രാഹുല്‍ ഗാന്ധി തിരുവമ്പാടിയില്‍ പറഞ്ഞു. തിരുവമ്പാടിയില്‍ യു.ഡി.എഫിന്റെ കലാശക്കൊട്ടില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുലും പ്രിയങ്കാ ഗാന്ധിയും.
കനത്തമഴയെ അവഗണിച്ച് തന്നെക്കാണാനായി തിരുവമ്പാടിയില്‍ തടിച്ചുകൂടിയ ജനാവലിയെ നോക്കി പ്രിയങ്ക മലയാളത്തില്‍ പറഞ്ഞു ‘ഞാന്‍ വേഗം തിരിച്ചുവരും’. ആരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ ആ വാക്കുകള്‍ ഏറ്റെടുത്തത്. വയനാട്ടില്‍ വന്ന ശേഷമാണ് സ്നേഹം എന്ന പദം താന്‍ രാഷ്ട്രീയ സംഹിതയില്‍ ചേര്‍ത്തതെന്നും രാഹുല്‍ പറഞ്ഞു.
വയനാടിന് വേണ്ടി പാര്‍ലമെന്റില്‍ ഞങ്ങള്‍
ഒരുമിച്ച് ശബ്ദമുയര്‍ത്തും – രാഹുല്‍
