പാലം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം

പാലം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം

കോഴിക്കോട് നഗരത്തിലെ എല്ലാ ഭാഗങ്ങളിലും നിത്യവും ഗതാഗത സ്തംഭനവും തിരക്കും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബാലുശ്ശേരി ഭാഗത്തുനിന്ന് ചേളന്നൂര്‍ പറമ്പില്‍ ബസാര്‍ പൂളക്കടവ് വഴി ഏറ്റവും എളുപ്പം മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് എത്തിച്ചേരാനുള്ള പറമ്പില്‍ ബസാര്‍ പൂളക്കടവ് റെഗുലേറ്ററി കം ബ്രിഡ്ജിന്റെ പണി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ പറമ്പില്‍ മധുരം അയല്‍പക്ക വേദി വാര്‍ഷിക ജനറല്‍ ബോഡി യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡന്റ് മോവളാരി മഞ്ജുള അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി ജയപ്രകാശ് അബ്ദുറഹിമാന്‍ , ആര്‍ കെ ഇരവില്‍, നിഷ കോതങ്ങാട്ട് അഷറഫ് ഇ കെ, റഫീഖ് പറമ്പില്‍, എന്‍ എം കേശവന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി എം മഞ്ചുള്ള പ്രസിഡണ്ട് പി.ടി ജയപ്രകാശ്, സെക്രട്ടറി റഫീഖ് പറമ്പില്‍, അബ്ദുല്‍ റഹ്‌മാന്‍ പി വൈസ് പ്രസിഡണ്ട്, എന്‍ എം കേശവന്‍, ആര്‍ കെ ഇരവില്‍ ജോയിന്‍ സെക്രട്ടറി, നിഷ ട്രഷറര്‍ എന്നിവരെ തുടര്‍ച്ചയായി ഏഴാം തവണയും തിരഞ്ഞെടുത്തു.

 

 

പാലം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *