പേരാമ്പ്ര വെള്ളിയൂരില്‍ റോഡില്‍ എഴുതുന്നതുമായി ബന്ധപ്പെട്ട് കെഎസ്യു എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തഉളും . രാത്രി 8.30 ന് ആണ് സംഭവം. സബ്ജില്ലാ കലോത്സവമായി ബന്ധപ്പെട്ട് എസ്എഫ്ഐ റോഡില്‍ ചുമര് എഴുതുകയും കെഎസ്യു പ്രവര്‍ത്തകര്‍ അതിന്റെ മുകളില്‍ മഷി ഒഴിക്കുകയും ചെയ്തതാണ് ഉന്തിലും തള്ളിലും കലാശിച്ചത്. ഇരു പാര്‍ട്ടി പ്രവര്‍ത്തകരും സംഘര്‍ഷം ഏറ്റെടുക്കുകയായിരുന്നു.
രാത്രി 10.30 വീണ്ടും സംഘര്‍ഷം.അരങ്ങേറി. 8 ഓളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
എസ്എഫ്ഐ പ്രവര്‍ത്തകരായ അഭിജത് ഒ. വിഷ്ണുഭാഗത്, എം. കെ എന്നിവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
പരുക്കേറ്റ കോണ്‍ഗ്രസ് – കെ എസ് യു പ്രവര്‍ത്തകരായ ഇ.ടി.ഹമീദ് (56), വി.പി. നസീര്‍ (36), വെള്ളിലോട്ട് ജസിന് (22), അനന്ത പത്മനാഭന് (20), എം.കെ. ആഷിഖ് (16), പി. അസ്ബിന്ഷാ (21), എസ്എഫ്ഐ പ്രവര്‍ത്തകരായ അഭിജാത് (24), വിഷ്ണു ജഗത് (24) എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് പേരാമ്പ്ര പൊലീസ് ക്യാമ്പ് ചെയ്യുന്നു.പേരാമ്പ്ര ഡിവൈഎസ്പി ഇരുവിഭാഗക്കാരെയും ചര്‍ച്ചക്ക് വിളിച്ചു.
