ഐഎഎസ് രംഗത്തെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്; മന്ത്രി കെ. രാജന്‍

ഐഎഎസ് രംഗത്തെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്; മന്ത്രി കെ. രാജന്‍

തൃശൂര്‍: ഐഎഎസ് രംഗത്തz പ്രശ്‌നങ്ങളെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി കെ. രാജന്‍. എങ്ങനെയെങ്കിലും പ്രവര്‍ത്തിക്കാമെന്ന വിധത്തില്‍ ഉദ്യോഗസ്ഥരെ അഴിച്ചുവിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കര്‍ശന തീരുമാനമെടുക്കും. നടപടിക്രമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും അനുസരിച്ചു തന്നെ ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോകും. അതിനെതിരായി പ്രവര്‍ത്തിക്കുന്നത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടി ഉണ്ടാകുമെന്നും രാജന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കേണ്ട ചട്ടങ്ങളും രീതികളുമുണ്ട്. അത് പുലര്‍ത്തിയില്ലെങ്കില്‍ സര്‍വീസിന് നിരക്കാത്ത കാര്യമായി കാണും. നിലവിലെ പ്രശ്‌നങ്ങളെ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം സ്വീകരിക്കും. കൃത്യമായ നിലപാട് ആയിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ആരോടെങ്കിലും പ്രത്യേകിച്ച് പ്രീണനമോ വിവേചനമോ ഉണ്ടാകില്ല. കൃത്യമായ നിലപാടെടുത്തു മുന്നോട്ടു പോകുമെന്നും രാജന്‍ പറഞ്ഞു.

 

 

ഐഎഎസ് രംഗത്തെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്; മന്ത്രി കെ. രാജന്‍

Share

Leave a Reply

Your email address will not be published. Required fields are marked *