കോഴിക്കോട്: സംഘപരിവാര്‍ ഫാസിസം രാജ്യത്തിന്റെ സമസ്ത മേഖലകളെയും കടന്നാക്രമിക്കുകയാണെന്നും, ഫാസിസത്തിന്റെ നാള്‍ വഴികള്‍ കൃത്യമായി പ്രതിപാദിക്കുന്ന പുസ്തകമാണ് കാവി പൂശിയെത്തുന്ന ഇരുട്ട് എന്ന പുസ്തകമെന്ന് പ്രശസ്ത ചിന്തകനും, എഴുത്തുകാരനുമായ പ്രൊഫ.കെ.ഇ.എന്‍.കുഞ്ഞഹമ്മദ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകനായ ഇ.സുരേഷ് രചിച്ച ‘കാവി പൂശിയെത്തുന്ന ഇരുട്ട്’ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ഇന്ത്യയിലെ സംഘപരിവാര്‍ ഭീകര വാദത്തിന്റെ സ്രോതസ്സാണ്. 2002ലെ ഗുജറാത്തിലെ കലാപം മുതല്‍ രാജ്യത്തിന്റെ പലയിടങ്ങളിലും ഒറ്റക്കും, സംഘടിതമായും വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വംശഹത്യകള്‍ക്ക് വിധേയരാവുന്നവര്‍ക്ക് 
മുതിര്‍ന്ന മാധ്യ പ്രവര്‍ത്തകന്‍ വി.ബി.പരമേശ്വരന്‍ പുസ്തകം ഏറ്റുവാങ്ങി. കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ ജയകൃഷണന്‍ നരിക്കുട്ടി അധ്യക്ഷത വഹിച്ചു. ദേശാഭിമാനി ബ്യൂറോ ചീഫ് പി.വി.ജിജോ പുസ്തകം പരിചയപ്പെടുത്തി. പുരോഗമന കലാ-സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് എ.കെ.രമേശ് , കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.കെ.സജിത് എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥകാരന്‍ സുരേഷ് മറുപടി പറഞ്ഞു. എം.ആര്‍ ലേഖരാജ് സ്വാഗതവും ആനന്ദ് ശിവന്‍ നന്ദിയും പറഞ്ഞു. മൈത്രി ബുക്‌സാണ് പ്രസാധകര്‍.
