കോഴിക്കോട്: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാടമ്പ് കുഞ്ഞിക്കുട്ടന്‍ സ്മാരക കഥാ രചനാ മത്സരത്തില്‍ ചിത്ര സുരേന്ദ്രന് ( തിരുവനന്തപുരം) രചിച്ച അതിജീവിതയുടെ മഴക്കാറ്റുകള്, കെ പി സജിത്ത് (കോഴിക്കോട്) രചിച്ച ഐസ്ക്രീം തിന്നുന്ന സൂര്യന് എന്നീ കഥകള്‍ ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹരായി. ഡിസംബര്‍ ഏഴിന് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് പുരസ്കാരം സമ്മാനിക്കും. മത്സരത്തിന് എത്തിയ കഥകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 26 കഥകളുടെ സമാഹാരവും തദവസരത്തില്‍ പ്രകാശനം ചെയ്യും.